thrissur local

മണപ്പുറം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു



തൃശൂര്‍: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്, സ്ഥാപകനായ വിസി പത്മനാഭന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ മണപ്പുറം അവാര്‍ഡിന് കെ എസ് ചിത്രയടക്കം അഞ്ചുപേര്‍ അര്‍ഹരായി. കലസാഹിത്യ വിഭാഗത്തിലെ മികച്ച സംഭാവനയ്ക്കാണ് കെ.എസ് ചിത്രയ്ക്ക് അവാര്‍ഡ്. പൊതുഭരണ രംഗത്തെ മികവിന് അമിതാഭ്കാന്ത്, മികച്ച പൊതു പ്രവര്‍ത്തനത്തിന് മുന്‍മന്ത്രിയും പാര്‍ലിമെന്റ് അംഗവുമായ ശശിതരൂര്‍, പരിസ്ഥിതി സംരക്ഷണത്തിലെ മികവിന് പാമ്പ് സംരക്ഷകനായ വാവ സുരേഷ്, മികച്ച സംരംഭകനുള്ള അവാര്‍ഡിന് മുംബൈ ആസ്ഥാനമായ ക്രിസില്‍ ലിമിറ്റഡിന്റെ എംഡിയും സിഇഒയുമായ ആഷു സുയാസ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് ലക്ഷം രൂപയും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് അവാര്‍ഡുകള്‍. 15ന് രാവിലെ 10 ന് ലുലു ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ ചേരുന്ന അനുസ്മരണ സമ്മേളനത്തില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി.ജെ. കുര്യന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് അവാര്‍ഡ് സമ്മാനിക്കും. അമിതാഭ്കാന്ത് വി സി പത്മനാഭന്‍ അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ടി ബാലകൃഷ്ണന്‍, വി.പി നന്ദകുമാര്‍, പി കെ വിജയകുമാര്‍, ഡോ.പി വി കൃഷ്ണന്‍നായര്‍ എന്നിവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it