kannur local

മണക്കായി പാലം പ്രവൃത്തി മന്ദഗതിയില്‍

ഉരുവച്ചാല്‍: മട്ടന്നൂര്‍ നഗരസഭയെയും വേങ്ങാട് പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന മണക്കായി പാലം നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നു. മണക്കായി ഭാഗത്തെ തൂണിന്റെ പ്രവൃത്തിയും വേങ്ങാട് റോഡിനോടു ചേര്‍ന്ന സ്ലാബ് നിര്‍മാണവും മാത്രമാണു നടന്നത്.
നാട്ടുകാരുടെ നിരന്തര സമ്മര്‍ദം കണക്കിലെടുത്താണ് മണക്കായി കടവിന് കുറുകെ പാലം പണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നാലുവര്‍ഷം മുമ്പ് കരാര്‍ നല്‍കിയിരുന്നെങ്കിലും പ്രവൃത്തി മന്ദഗതിയിലായി. പൊതുമരാമത്ത് വകുപ്പ് റീ ടെന്‍ഡര്‍ ചെയ്യുകയും പ്രവൃത്തി ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാന്‍ കരാര്‍ നല്‍ക്കുകയും ചെയ്തു. ഇതുപ്രകാരം രണ്ടുമാസം മുമ്പ് നിര്‍മാണം ആരംഭിച്ചെങ്കിലും അവസ്ഥയില്‍ മാറ്റമില്ല. ആദ്യത്തെ ടെന്‍ഡര്‍ പ്രകാരം 20 ലക്ഷം രൂപയാണു വകയിരുത്തിയത്. റീ ടെന്‍ഡര്‍ പ്രകാരം തുക 46 ലക്ഷമാക്കി. പാലം യഥാര്‍ഥ്യമായാല്‍ നൂറുക്കണക്കിന് യാത്രക്കാര്‍ക്ക് വിവിധ സ്ഥലങ്ങളില്‍ എത്തിച്ചേരാന്‍ എളുപ്പ വഴിയാണിത്.
Next Story

RELATED STORIES

Share it