മട്ടാഞ്ചേരിയില്‍ രണ്ടുവയസ്സുള്ള കുട്ടി മരിച്ചത് നിപാ ബാധിച്ചല്ല

കൊച്ചി: ചികില്‍സയിലിരിക്കെ കഴിഞ്ഞ ദിവസം   മട്ടാഞ്ചേരി സ്വദേശിയായ രണ്ടുവയസ്സുള്ള  ആണ്‍കുട്ടി മരിച്ചത്  നിപാ വൈറസ് ബാധ മൂലമല്ലെന്ന് സ്ഥിരീകരിച്ചു.  മണിപ്പാല്‍ വയറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇതുസംബന്ധിച്ച് സ്ഥിരീകരണമുണ്ടായത്.  എറണാകുളം ജില്ലയില്‍ ഇതുവരെ നിപാ രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ടതും ഭയപ്പെടേണ്ടതുമായ സാഹചര്യം ജില്ലയിലില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it