kannur local

മട്ടന്നൂര്‍ റവന്യൂ ടവര്‍ നിര്‍മാണം: മണ്ണ് പരിശോധന തുടങ്ങി

മട്ടന്നൂര്‍: മട്ടന്നൂര്‍ റവന്യൂ ടവര്‍ നിര്‍മാണത്തിന്റെ മുന്നോടിയായി മണ്ണ് പരിശോധന തുടങ്ങി. മട്ടന്നൂര്‍ കോടതിക്ക്ു സമീപം പഴശ്ശി ജലസേചന പദ്ധതിയില്‍ നിന്ന് വിട്ടുകിട്ടിയ മൂന്നര ഏക്കര്‍ സ്ഥലത്താണ് റവന്യൂ ടവര്‍ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാവുന്നതോടെ മട്ടന്നൂരിലും പരിസരങ്ങളിലുമുള്ള പ്രധാന സര്‍ക്കാര്‍ ഓഫിസുകളെല്ലാം റവന്യൂ ടവറിലേക്ക് മാറും. പാര്‍ക്കിങ് ഏരിയയും കോണ്‍ഫറന്‍സ് ഹാളും അതിഥി മന്ദിരവും ഉള്‍പ്പെടെയുള്ള ബഹുനില റവന്യൂ ടവര്‍ സമുച്ഛയമാണ് നിര്‍മിക്കുന്നത്.
ഇ പി ജയരാജന്‍ എംഎല്‍എ സമര്‍പ്പിച്ച പദ്ധതി അംഗീകരിച്ചാണ് സ്ഥലം അനുവദിച്ചതും റവന്യൂ ടവര്‍ നിര്‍മാണത്തിന് അംഗീകാരം ലഭിച്ചതും. റവന്യു ടവറില്‍ ഓഫിസ് സൗകര്യം ആവശ്യമുള്ള മുഴുവന്‍ സ്ഥാപന മേധാവികളുടെയും യോഗം ഇ പി ജയരാജന്റെയും കലക്്ടറുടെയും സാന്നിധ്യത്തില്‍ ചേര്‍ന്നിരുന്നു. ഓഫിസിന് ആവശ്യമായ സ്ഥലസൗകര്യം സംബന്ധിച്ച് സ്ഥാപനമേധാവികളില്‍നിന്നു റിപോര്‍ട്ടും ആവശ്യപ്പെട്ടിരുന്നു.
അവര്‍ നല്‍കിയ റിപോര്‍ട്ട് ക്രോഡീകരിച്ചാണ് കെട്ടിടസമുച്ഛയത്തിന്റെ ഡിസൈന്‍ തയ്യാറാക്കിയത്. ഹൗസിങ് ബോര്‍ഡിനാണ് നിര്‍മാണച്ചുമതല. ആദ്യഘട്ടത്തില്‍ 15 കോടിയിലധികം രൂപയാണ് നിര്‍മാണച്ചെലവ് പ്രതീക്ഷിക്കുന്നത്. മണ്ണ് പരിശോധന പൂര്‍ത്തിയായി ഭരണാനുമതി ലഭിക്കുന്നതോടെ തറക്കല്ലിട്ട് നിര്‍മാണം ആരംഭിക്കും.

Next Story

RELATED STORIES

Share it