kannur local

മട്ടന്നൂരിലെ റോഡ് വികസനം; ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി

മട്ടന്നൂര്‍: റോഡ് വികസനത്തിന്റെ ഭാഗമായി മട്ടന്നൂര്‍ നഗരത്തില്‍ പൊളിച്ചുമാറ്റി പുനര്‍ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നമ്പര്‍ നല്‍കുന്നതിന്റെ മൂന്നോടിയായി പരിശോധന നടത്തി. ജില്ലാ ടൗണ്‍ പ്ലാനര്‍ കെ വി രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ഇന്നു രാവിലെ പരിശോധന നടത്തിയത്.
തലശ്ശേരി-വളപുപാറ റോഡ് വികസനത്തിന്റെ ഭാഗമായി നഗരത്തിലെ നിരവധി കടകള്‍ ഭാഗികമായും പൂര്‍ണമായും പൊളിച്ചു മാറ്റിയിരുന്നു. ഭാഗികമായി പൊളിച്ചു മാറ്റിയതും പുതുതായി നിര്‍മിച്ചതുമായ 70ഓളം വ്യാപാര സ്ഥാപനങ്ങള്‍ക്ക് നഗരസഭ ലൈസന്‍സ് നല്‍കാന്‍ തയ്യാറായില്ല. ഇതോടെ വ്യാപാരികള്‍ തിരുവനന്തപുരം ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് അപേക്ഷ ന ല്‍കുകയായിരുന്നു. ചീഫ് ടൗ ണ്‍ പ്ലാനറുടെ നിര്‍ദേശ പ്രകാരമാണ് ജില്ലാ ടൗണ്‍ പ്ലാനറുടെ േനതൃത്വത്തില്‍ പരിശോധന നടത്തിയത്. ലൈസന്‍സ് ലഭിക്കാത്ത കടകളും റോഡുമായുളള ദൂരവും മറ്റും അളന്ന് തിട്ടപ്പെടുത്ത ിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. വ്യാപാരി വ്യവസായി ഏകേ ാപന സമിതി ജില്ലാ സെക്രട്ടറി എ സുധാകരന്‍, മുസ്തഫ ദാവ ാരി പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it