kannur local

മട്ടന്നൂരിലെ ട്രാഫിക് പരിഷ്‌കാരം ഫയലിലുറങ്ങുന്നു

മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയും പോലിസും ചേര്‍ന്നു നടപ്പാക്കാന്‍ തീരുമാനിച്ച ട്രാഫിക് പരിഷ്‌കാരം ഫയലിലുറങ്ങുന്നു.
കഴിഞ്ഞ എതാനും മാസം മുമ്പാണ് നഗരസഭ മുന്‍കൈയെടുത്ത് വിവിധ കക്ഷികളെ ഉള്‍പ്പെടുത്തി ട്രാഫിക് യോഗം വിളിച്ചുചേര്‍ത്തത്. യോഗത്തില്‍, നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ വണ്‍വേ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നു.
ഇരിട്ടി റോഡില്‍ നിന്ന് വരുന്ന ചെറിയ വാഹനങ്ങള്‍ ഇരിക്കുര്‍ റോഡില്‍ എത്തിച്ചേരുന്ന മിനി ബൈപാസിലുടെ കടന്നുപോവാനും കണ്ണൂര്‍ റോഡില്‍ നിന്ന് വരുന്ന ചെറുവാഹനങ്ങള്‍ ആശുപത്രി റോഡ് വഴി തലശ്ശേരി റോഡില്‍ പ്രവേശിക്കാനുമാണ് യോഗം തീരുമാനിച്ചത്.
ഇതിനു പുറമെ നഗരത്തില്‍ എത്തിച്ചേരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം സ്ഥലം കണ്ടെത്താനും ബസ് സ്റ്റാന്റിലെത്തുന്ന ചരക്ക് വാഹനങ്ങള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്താനും തീരുമാനിച്ചിരുന്നു. എന്നാല്‍ നടപ്പാക്കേണ്ട നഗരസഭയും പോലിസും വേണ്ടത്ര താല്‍പര്യം കാണിക്കാത്തത് കാരണം ട്രാഫിക് പരിഷ്‌കരണം കടലാസില്‍ മാത്രമായി.
ബസ് സ്റ്റാന്റ് പരിസരത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് നീളുകയാണ്. രാവിലെ 10 മുതല്‍ ആരംഭിക്കുന്ന കുരുക്ക് വൈകീട്ട് 7വരെ നീണ്ടു നില്‍ക്കുകയാണ്.
നിലവില്‍ മട്ടന്നൂരില്‍ ടാക്‌സി സ്റ്റാന്റില്ലാത്തത് കാരണം പിക്കപ്പ് വാന്‍, മിനിലോറി, ഓട്ടോറിക്ഷ തടങ്ങിയ വാഹനങ്ങള്‍ റോഡിന്റെ ഇരുവശങ്ങളിലും മാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് കാരണവും ഗതാഗതക്കുരുക്ക് നേരിടുകയാണ്.
ഇതിനു പുറമെ നഗരത്തിലെത്തുന്ന സ്വകാര്യ വാഹനങ്ങളും ചട്ടങ്ങള്‍ ലംഘിച്ച് പാര്‍ക്ക് ചെയ്യന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ട്. വിമാനത്താവളം നിര്‍മാണം നടക്കുന്നതിനാല്‍ വാഹനങ്ങളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it