kannur local

മട്ടന്നൂരിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് നാലുകോടി അനുവദിച്ചു

മട്ടന്നൂര്‍: പൊതുമരാമത്ത് വകുപ്പിന്റെ ഒറ്റത്തവണ മെയിന്റനന്‍സ് പദ്ധതിയില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് നാലുകോടി രൂപ അനുവദിച്ചതായി ഇ പി ജയരാജന്‍ എംഎല്‍എ അറിയിച്ചു.
ഊരത്തൂര്‍-കൊശവന്‍വയല്‍— റോഡ്- 25 ലക്ഷം, കുയിലൂര്‍ വളവ്-പഴശ്ശി ഡാം റോഡ്- 50 ലക്ഷം, കോളയാട് മെട്ട- പാടിപ്പറമ്പ് റോഡ്- 25 ലക്ഷം, കരോത്തുവയല്‍-മാലൂര്‍ ഹൈസ്‌കൂള്‍ റോഡ് 25 ലക്ഷം, കാഞ്ഞിലേരി വായനശാല- പുളിക്കലില്ലം- ആയിത്തര റോഡ് 25 ലക്ഷം, കാവിന്‍മൂല-മൂരിക്കുന്ന്- വലിയവെളിച്ചം വ്യവസായകേന്ദ്രം റോഡ്- 25 ലക്ഷം, മാനന്തേരി- മൊടപ്പത്തൂര്‍ റോഡ് 25 ലക്ഷം, ദേശബന്ധു വായനശാല- പോതിയില്ലാല്‍കാവ്-കമ്പിത്തൂണ്‍ റോഡ് 20 ലക്ഷം, കണ്ടേരി സ്രാമ്പി-മെരുവമ്പായി റോഡ് 20 ലക്ഷം, വെള്ളപ്പറമ്പ്- കരിമ്പാലന്‍കോളനി-നിരമ്മേല്‍- മരുതായി പാലം റോഡ് 20 ലക്ഷം, കായലൂര്‍- വെമ്പടി റോഡ് 20 ലക്ഷം, തെരൂര്‍-പാലയോട് വളയാല്‍ റോഡ് 25 ലക്ഷം, കാഞ്ഞിരാട്-പാണലാട് റോഡ് 25 ലക്ഷം, കുണ്ടുതോട്-പുള്ളിപ്പൊയില്‍-കാര്‍ക്കോട് റോഡ് 25 ലക്ഷം, പൂവത്തൂര്‍ അമ്പലം- മൂലക്കരി എസ്‌റ്റേറ്റ് റോഡ് 25 ലക്ഷം, കൊളപ്പ- കാളാമ്പാറ-ആയിപ്പുഴ റോഡ് 20 ലക്ഷം എന്നിങ്ങനെയാണ് ഫണ്ടനുവദിച്ചത്.
Next Story

RELATED STORIES

Share it