മട്ടന്നൂരിലെ ഗതാഗതകുരുക്ക്: പരിഷ്കാരം നടപ്പിലായില്ല
BY Sumeera SMR25 Jan 2016 4:19 AM GMT
Sumeera SMR25 Jan 2016 4:19 AM GMT
മട്ടന്നൂര്‍: നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമായതിനെതുടര്‍ന്ന് മട്ടന്നൂര്‍ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയ ഗതാഗത പരിഷ്കരണം നടപ്പിലായില്ല. നഗരത്തിനകത്തുള്ള ബൈപാസ് റോഡുകളുടെ നവീകരണം, ചരക്ക് ലോറി നിയന്ത്രണം, സ്വകാര്യ പാര്‍ക്കിങ് സംവിധാനം എന്നിവയാണ് ഈ മാസം ആദ്യം മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഗതാഗത പരിഷ്കരണം സംബന്ധിച്ച യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ റോഡരികില്‍ സ്വകാര്യ വാഹന പാര്‍ക്കിങ് പോലിസ് നിയന്ത്രിക്കുന്നുണ്ട്. അശ്രദ്ധയോടെ വാഹനം പാര്‍ക്ക് ചെയ്യുന്നതിനെതിരേ നടപടി ആരംഭിച്ചിട്ടുണ്ട്.
അതേ സമയം നഗരത്തിനകത്ത് വളവു പാറ റോഡിന് വേണ്ടി വിട്ടുകൊടുത്ത സ്ഥലം ഓട്ടോ പാര്‍ക്കിങ് സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ദിവസവും അനുഭവപ്പെടുന്ന ഗതാഗതകുരുക്ക് കാല്‍നട യാത്രക്കാര്‍ക്കും ഭീഷണി ഉയര്‍ത്തുകയാണ്. മുമ്പ് പല തവണ യോഗം വിളിച്ച് തീരുമാനമെടുത്തിരുന്നെങ്കിലും കാര്യങ്ങള്‍ പിന്നീട് പഴയപടിതന്നെയായിരുന്നു മുന്നോട്ട് പോയത്.

Next Story
RELATED STORIES
വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTപട്നയില്‍ ജെഡിയു നേതാവിനെ വെടിവച്ചുകൊന്നു
25 April 2024 5:32 AM GMTരാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമര്‍ശം: മോദിയുടെ പ്രസംഗത്തില്‍...
25 April 2024 5:18 AM GMTഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMT