kannur local

മട്ടന്നൂരിലെ കംഫര്‍ട്ട് സ്റ്റേഷന്‍ നവീകരിക്കുന്നു



മട്ടന്നൂര്‍: നിര്‍മാണത്തിലെ അപാകത മൂലം പൊട്ടിയൊലിക്കുന്ന മട്ടന്നൂര്‍ നഗരസഭയുടെ കംഫര്‍ട്ട് സ്‌റ്റേഷനില്‍ അറ്റകുറ്റപ്പണി നടത്തുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് ബസ്സ്റ്റാന്റിനടുത്ത് 15 ലക്ഷം രൂപ മുടക്കിയാണ് കംഫര്‍ട്ട് സ്‌റ്റേഷന്‍ നിര്‍മിച്ചത്. എന്നാല്‍ നിര്‍മാണത്തിലെ അപകാത കാരണം കക്കൂസ് ടാങ്ക് ഇടയ്ക്കിടെ പൊട്ടിയൊലിച്ച് റോഡില്‍ മാലിന്യമൊഴുകുന്നു. ടാക്‌സി ഡ്രൈവര്‍മാരും സമീപവാസികളും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയതോടെ നഗരസഭ കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചുപൂട്ടി. തുടര്‍ന്ന് രണ്ട ലക്ഷത്തോളം രൂപ ചെലവഴിച്ച് നവീകരിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള ടാങ്ക് താഴ്ത്തി കക്കൂസ് ഉയര്‍ത്തിയാണ് ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയാക്കിയത്്. കൂടാതെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും അര ഡസന്‍ വീതം കക്കൂസുകളും ഒരുക്കിയിട്ടുണ്ട്. ഇതില്‍ രണ്ടെണ്ണം യുറോപ്യന്‍ മോഡലാണ്. ആധുനികരീതിലുള്ള രണ്ടു കുളിമുറികളും ഉണ്ട്. കംഫര്‍ട്ട് സ്‌റ്റേഷന്‍ അടച്ചതു കാരണം നഗരസഭയുടെ പുതിയ ഷോപ്പിങ് മാളിലെ കംഫര്‍ട്ട് സ്റ്റേഷനാണ് ഇപ്പോള്‍ ആളുകള്‍ക്ക് തുറന്നുകൊടുത്തിരിക്കുന്നത്്. ദിനേന മട്ടന്നൂര്‍ നഗരത്തില്‍ നിരവധി പേരാണ് എത്തുന്നത്. അതിനാല്‍ നവംബറില്‍ പുതുക്കിയ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നുകൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് നഗരസഭ.
Next Story

RELATED STORIES

Share it