kannur local

മട്ടന്നൂരിനെ തിമിരവിമുക്ത പ്രദേശമാക്കാന്‍ പദ്ധതി

മട്ടന്നൂര്‍: മട്ടന്നൂരിനെ തിമിരരോഗ വിമുക്ത പ്രദേശമാക്കാന്‍ ലയണ്‍സ് ക്ലബ്ബിന്റെ പദ്ധതി. ഇതിന്റെ ഭാഗമായി നഗരസഭ, കുടുംബശ്രീ, ജില്ലാ അന്ധതാനിവാരണ സൊസൈറ്റി, തലശ്ശേരി കോംട്രസ്റ്റ് കണ്ണാശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ തിമിര പരിശോധനാ ക്യാംപ് നടത്തും. ആറിനു രാവിലെ 10 മുതല്‍ ലയണ്‍സ് ഹാളിലാണ് പരിപാടി. 40 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് പ്രവേശനം. ശസ്ത്രക്രിയ നിര്‍ശേദിക്കപ്പെടുന്നവര്‍ക്ക് ലയണ്‍സ് ക്ലബ്ബും കോംട്രസ്റ്റ് കണ്ണാശുപത്രിയും സൗജന്യമായി ചികില്‍സാ സൗകര്യം നല്‍കും. നഗരസഭാ ചെയര്‍മാന്‍ കെ ഭാസ്‌കരന്‍ ഉദ്ഘാടനം ചെയ്യും.  ഡോ. സുചിത്ര സുധീര്‍ അധ്യക്ഷത വഹിക്കും. പങ്കെടുക്കുന്നവര്‍ നഗരസഭാ ഓഫിസ്, കുടുംബശ്രീ യൂനിറ്റുകള്‍, ആശ്രയ ആശുപത്രി, ടി ആര്‍ ഗ്യാസ് ഏജന്‍സി, ജ്യോതി മണ്ണെണ്ണ ഡിപ്പോ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9497857777, 9447264248.  വാര്‍ത്താസമ്മേളനത്തില്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് സി എച്ച് വല്‍സലന്‍, ഡോ. സുചിത്ര സുധീര്‍, ടി ആര്‍ ഗോപി, ടി പി രവീന്ദ്രന്‍, എ ടി പുരുഷോത്തമന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it