Flash News

സ്വീകരണങ്ങളേറ്റുവാങ്ങി മാണി പാലായിലേക്ക്, ഗൂഡാലോചനക്കാരാരെന്ന് ഇന്നു പറയും

തിരുവനന്തപുരം : ബാര്‍ കോഴക്കേസിലെ കോടതി പരാമര്‍ശത്തെത്തുടര്‍ന്ന്് ധനമന്ത്രിസ്ഥാനം രാജിവച്ച കെ.എം മാണി ഔദ്യോഗികവസതിയായ പ്രശാന്തില്‍ നിന്നും സ്വദേശമായ പാലായിലേക്ക്് മടക്കയാത്ര ആരംഭിച്ചു. വിവിധയിടങ്ങളില്‍ അനുയായികളുടെയും അനുഭാവികളുടെയും സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടാണ് മാണി പാലായിലെത്തുന്നത്. അനുയായികളും ബന്ധുക്കളും പാര്‍ട്ടിപ്രവര്‍ത്തകരുമായി നിരവധിപേര്‍ മാണിയെ അനുഗമിക്കുന്നുണ്ട്്. പ്രശാന്തില്‍ നിന്നും പ്രശാന്തമായാണ് പാലായിലേക്ക് പോകുന്നത് എന്ന മാണി യാത്രയ്ക്ക തൊട്ടുമുന്‍പ് മാധ്യമങ്ങളോട് പറഞ്ഞു.മടങ്ങിവരണമെന്ന്് വലിയതാല്‍പര്യമില്ലെങ്കിലും താന്‍ മടങ്ങിവരുമെന്ന് തന്നെ മാണിപറഞ്ഞു. വൈകീട്ടോടെ പാലായിലെത്തുന്ന മാണിയെ പിജെ ജോസഫ് അടക്കമുള്ള നേതാക്കള്‍ ചേര്‍ന്നാണ് സ്വീകരിക്കുക. സ്വീകരങ്ങളേറ്റുവാങ്ങി ചിലയിടങ്ങളില്‍ മാണി പ്രസംഗിക്കുമെന്നാണ് റിപോര്‍ട്ട്. തനിക്കെതിരെ ഗൂഡാലോചന നടത്തിയവരാരെന്ന് ഇന്നു വൈകീട്ട് പാലായില്‍ നടരക്കുന്ന സ്വീകരണയോഗത്തില്‍ പറയുമെന്ന് മാണി സൂചിപ്പിച്ചു.
തനിക്ക് നീതി ലഭിച്ചില്ല എന്ന പരിഭവിക്കുന്ന മാണി യാത്രയ്ക്കിടെ പറയുന്ന ഓരോ വാക്കും ഏറെ പ്രാധാന്യത്തോടെ ജനങ്ങളിലെത്തിക്കുവാന്‍ വലിയൊരു മാധ്യമപ്പടതന്നെ മാണിയെ അനുഗമിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it