Pathanamthitta local

മഞ്ഞാടി റെയില്‍വേ മേല്‍പ്പാലം പൊളിക്കല്‍

തിരുവല്ല: മഞ്ഞാടി റെയില്‍വേ മേല്‍പ്പാലം പൊളിക്കുന്ന പണി തുടങ്ങുന്നതിനാല്‍ ഇന്നുമുതല്‍ ഫെബ്രുവരി അഞ്ചുവരെ തിരുവല്ല-കുമ്പഴ റോഡില്‍ (ടികെ റോഡ്) ഗതാഗതം നിര്‍ത്തിവയ്ക്കും. പാലത്തിന്റെ സംരക്ഷണ ഭിത്തിക്കുള്ളിലെ മണ്ണ് നീക്കുന്ന പണി തിങ്കളാഴ്ച തുടങ്ങി.
ചെങ്ങന്നൂര്‍-തിരുവല്ല റെയില്‍പ്പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായാണ് പഴയപാലം പൊളിക്കുന്നത്. പാലത്തിന്റെ അപ്രോച്ച് റോഡിലെ മണ്ണ് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്ന ജോലിയാണ് കഴിഞ്ഞദിവസം ആരംഭിച്ചത്. ഇരുവശത്തെയും അപ്രോച്ച് റോഡുകളിലെ മണ്ണ് നീക്കം ചെയ്തശേഷം എക്‌സ്‌കവേറ്ററില്‍ ഘടിപ്പിക്കുന്ന ബ്രെയ്ക്കര്‍ ഉപയോഗിച്ച് റോഡിന്റെ കോണ്‍ക്രീറ്റ് നിര്‍മിത സംരക്ഷ ഭിത്തികള്‍ പൊളിച്ചുനീക്കും. ഇതിനു ശേഷമാണ് ക്രെയിന്‍ ഉപയോഗിച്ച് പാലം ഉയര്‍ത്തി മാറ്റുക. പാലം പണിയുടെ ഭാഗമായി ഇന്നുമുതല്‍ അഞ്ചുവരെയാണ് ഗതാഗതം നിര്‍ത്തിവയ്ക്കുന്നത്. ഗതാഗതം വഴി തിരിച്ചുവിടും. ബസ്സുകള്‍ ഉള്‍പ്പടെയുള്ള വലിയ വാഹനങ്ങള്‍ നേരിട്ട് ടികെ റോഡില്‍ പ്രവേശിക്കാതെ എംസി റോഡിലൂടെ ആഞ്ഞിലിമൂട് ജങ്ഷനിലെത്തി പുഷ്പഗിരി റോഡിലേക്ക് തിരിഞ്ഞ് ജോസീസ് ജങ്ഷനിലൂടെ ടി കെ റോഡില്‍ പ്രവേശിക്കണം.
ചെറിയ വാഹനങ്ങള്‍ കുറ്റൂര്‍ ജങ്ഷനിലെത്തി ഓതറ റോഡിലേക്ക് തിരിഞ്ഞ് വള്ളംകുളം വഴി ടി കെ റോഡില്‍ പ്രവേശിക്കണം. ടിപ്പര്‍ ലോറികള്‍ ഉള്‍പ്പടെയുള്ള ഭാരം കയറ്റിയ വാഹനങ്ങള്‍ ആറാട്ടുകടവിലെത്തി ഓതറ വഴി ടി കെ റോഡില്‍ പ്രവേശിച്ച് പോവണം. കോഴഞ്ചേരിയില്‍ നിന്നു തിരുവല്ലയിലെത്തേണ്ട വാഹനങ്ങള്‍ മനയ്ക്കച്ചിറ ജങ്ഷനിലെത്തി നാട്ടുകടവ് കിഴക്കന്‍മുത്തൂര്‍ വഴി എത്താവുന്നതാണ്. ചങ്ങനാശ്ശേരിയിലേക്കുള്ള വാഹനങ്ങള്‍ തോട്ട ഭാഗത്തു നിന്നു തിരിഞ്ഞ് കവിയൂര്‍ വഴി പായിപ്പാട്ടെത്തി പോവണം. മനയ്ക്കച്ചിറയിലെ ഓട്ടോസ്റ്റാന്റ് കിഴക്കന്‍ മുത്തൂര്‍ ജങ്ഷനില്‍ നിന്ന് ടികെ റോഡിന്റെ തെക്ക് ഭാഗത്തേക്ക് താല്‍ക്കാലികമായി മാറ്റും.
Next Story

RELATED STORIES

Share it