malappuram local

മഞ്ഞപ്പിത്തവും ഡെങ്കിയും പടരാതിരിക്കാന്‍ ജാഗ്രത വേണം

മലപ്പുറം: ജില്ലയില്‍ മഞ്ഞപ്പിത്തവും ഡെങ്കിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന അറിയിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഡെങ്കി, മഞ്ഞപ്പിത്തം, ലെപ്‌റ്റോ സ്—പൈറോസിസ് തുങ്ങിയ പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്.
മഞ്ഞപ്പിത്തം വരാതിരിക്കാനുള്ള പ്രധാന മുന്‍കരുതല്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക എന്നതാണ്. കൊതുകുകളുടെ ഉറവിടം നശിപ്പിച്ച് പനിയെയും അകറ്റി നിര്‍ത്താം. മേലാറ്റൂര്‍, ചാലിയാര്‍, കീഴാറ്റൂര്‍, കിഴിശ്ശേരി, വെട്ടത്തൂര്‍, ചാത്തല്ലൂര്‍, പൂക്കോട്ടൂര്‍, മലപ്പുറം, ആനക്കയം,  മഞ്ചേരി, കൊണ്ടോട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട്് ചെയ്തിട്ടുണ്ട്.
Next Story

RELATED STORIES

Share it