Flash News

മഞ്ഞപ്പിത്തം : ബച്ചന്‍ ലോകാരോഗ്യ സംഘടനയുടെ സൗഹൃദ പ്രതിനിധി



ന്യൂഡല്‍ഹി: അമിതാഭ് ബച്ചനെ ലോകാരോഗ്യ സംഘടനയുടെ സൗഹൃദ പ്രതിനിധിയായി നിയമിച്ചു. ദക്ഷിണ പൂര്‍വേഷ്യാ മേഖലയിലെ മഞ്ഞപ്പിത്തം തടയുന്നതിന് ബോധവ ല്‍ക്കരണം ഊര്‍ജിതപ്പെടുത്തുകയാണ് ബച്ചന്റെ നിയമനത്തിന്റെ ലക്ഷ്യം. മഞ്ഞപ്പിത്തരോഗത്തെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ ഈ മേഖലയില്‍ ഇതുവരെ 4,10,000 മരണം സംഭവിച്ചിട്ടുണ്ട്. മഞ്ഞപ്പിത്തത്തിന്റെ ഭീകരത അനുഭവിച്ച വ്യക്തി എന്ന നിലയില്‍ ഈ സേവനത്തില്‍ പൂര്‍ണ ഉത്തരവാദിത്തത്തോടെ പങ്കുചേരുമെന്ന് ബച്ചന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it