Idukki local

മഞ്ഞപ്പിത്തം പടരുന്നു; നിയന്ത്രണവിധേയമെന്ന് അധികൃതര്‍

കോന്നി: മുരിങ്ങമംഗലം മേഖലയില്‍ പടര്‍ന്നുപിടിച്ച മഞ്ഞപ്പിത്തബാധ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണം പത്തിലേറെയായിട്ടുണ്ട്. മുപ്പതോളം പേരില്‍ രോഗലക്ഷണവും പ്രകടമായിരുന്നു.
ജലനിധി പദ്ധതിയില്‍ നിന്നുള്ള കുടിവെള്ളം ഉപയോഗിച്ചവര്‍ക്കാണ് മഞ്ഞപ്പിത്തം പിടിപെട്ടതെന്നാണ് ആരോപണം. വെള്ളം തിളപ്പിക്കാതെ കുടിച്ചവരിലാണ് രോഗം പിടിപെട്ടത്. വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണ്. വെള്ളത്തില്‍ മനുഷ്യവിസര്‍ജ്യം വ്യാപകമായി കലരുമ്പോഴാണ് ഇത്തരത്തില്‍ കോളിഫോം ബാക്ടീരിയ വര്‍ധിക്കുന്നത്.
പ്രദേശത്ത് ഇതരസംസ്ഥാന തൊഴിലാളികള്‍ വന്‍തോതില്‍ താമസിക്കുന്നുണ്ട്. ഇവര്‍ക്ക് ശുചിമുറികളോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒരുക്കി നല്‍കിയിട്ടില്ല. സഞ്ചായത്ത് കടവിലെ ഒഴിഞ്ഞ പറമ്പില്‍ മനുഷ്യവിസര്‍ജ്യം പെരുകിയിട്ടുണ്ട്. ഇവിടെനിന്നും മഴവെള്ളത്തില്‍ ഒലിച്ച് ആറ്റിലേക്കെത്തിയ മാലിന്യത്തില്‍ നിന്നുമാണ് കോളിഫോം ബാക്ടീരിയ കുടിവെള്ളത്തില്‍ കലര്‍ന്നതെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കോന്നി പഞ്ചായത്തിലെ പത്താം വാര്‍ഡ് ഉള്‍പ്പെടുന്ന ഈ പ്രദേശത്ത് കഴിഞ്ഞദിവസം ആരോഗ്യവിഭാഗം മെഡിക്കല്‍ ക്യാംപ് സംഘടിപ്പിരുന്നു.
Next Story

RELATED STORIES

Share it