മഞ്ഞപ്പനി; അംഗോളയില്‍ 50 പേര്‍ മരിച്ചു

ലുവാണ്ട: തെക്കന്‍ ആഫ്രിക്കന്‍ രാജ്യമായ അംഗോളയില്‍ മഞ്ഞപ്പനി പടര്‍ന്നുപിടിച്ച് 50ഓളം ആളുകള്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മഞ്ഞപ്പനി റിപോര്‍ട്ട് ചെയ്ത് രണ്ടു മാസത്തിനുള്ളിലാണ് ഇത്രയും പേര്‍ മരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊതുകാണ് മഞ്ഞപ്പനി പകര്‍ത്തുന്നത്. തെരുവുകളിലും മറ്റും മാലിന്യങ്ങള്‍ കുന്നുകൂടുന്നതും അതില്‍ കൊതുകുകള്‍ മുട്ടയിട്ടു പെരുകുന്നതുമാണ് രോഗം പടരാന്‍ കാരണമെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന വിശദീകരണം.
ഇതുവരെ 240 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 16 ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന തലസ്ഥാനത്ത് മരണം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ 4,50,000ത്തോളം പേര്‍ക്ക് പ്രതിരോധകുത്തിവയ്പ് നടത്തയെന്ന് മുതിര്‍ന്ന ആരോഗ്യപ്രവര്‍ത്തക അഡലെയ്‌ഡേ ഡീ കാര്‍വല്‍ഹോ അറിയിച്ചു. മഞ്ഞപ്പനിക്കുപുറമെ മലമ്പനി, കോളറ തുടങ്ങിയ രോഗങ്ങളും രാജ്യത്ത് വ്യാപകമായതായി റിപോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, തലകറക്കം, തളര്‍ച്ച എന്നിവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍.
Next Story

RELATED STORIES

Share it