Flash News

മഞ്ജു വാര്യര്‍ക്ക് പുരസ്‌കാരം ; പ്രതിഷേധവുമായി ഒരു വിഭാഗം



ചെറുതുരുത്തി: കേരള കലാമണ്ഡലത്തിന്റെ 2016ലെ എം കെ കെ നായര്‍ പുരസ്‌കാരം മഞ്ജു വാര്യര്‍ക്കു നല്‍കുന്നതിനെതിരേ ഒരു വിഭാഗം. നൃത്തം ജീവിതമാര്‍ഗമാക്കിയവര്‍ക്കു പോലും നല്‍കാതെ മഞ്ജുവിന് അവാര്‍ഡ് നല്‍കുന്നതിനെതിരേയായിരുന്നു വിമര്‍ശനം. വുമണ്‍ പെര്‍ഫോമിങ് ആര്‍ട്‌സ് അസോസിയേഷന്‍ ഇതിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, മഞ്ജുവിന് അവാര്‍ഡ് നല്‍കിയതിനെ ചോദ്യം ചെയ്യുന്നവര്‍ കഥയറിയാതെ ആട്ടം കാണുകയാണെന്നു കലാമണ്ഡലം പ്രതിനിധികള്‍ പ്രതികരിച്ചു. മഞ്ജു വാര്യര്‍ക്ക് നല്‍കിയത് എം കെ കെ നായര്‍ പുരസ്‌കാരമാണ്. ക്ലാസിക്കല്‍ കല പഠിച്ച് പൂര്‍ണമായും ആ രംഗത്തുള്ളവര്‍ക്കല്ല പുരസ്‌കാരം. മറ്റ് മേഖലകളില്‍ സേവനമനുഷ്ഠിക്കുന്നതിനിടയിലും ക്ലാസിക് കലാരംഗത്തു മികവ് തെളിയിക്കുന്നവര്‍ക്കുള്ളതാണ് ഈ പുരസ്‌കാരമെന്നും വിവാദത്തില്‍ യുക്തിയില്ലെന്നും കലാമണ്ഡലം പ്രതിനിധികള്‍ വാര്‍ത്താക്കുറിപ്പിലൂടെ പ്രതികരിച്ചു.
Next Story

RELATED STORIES

Share it