Flash News

മഞ്ചേശ്വരത്ത് ലീഗിന് കള്ളവോട്ട് നടന്നതായി സുരേന്ദ്രന്‍: 298 പേര്‍ക്ക് സമന്‍സ്

മഞ്ചേശ്വരത്ത് ലീഗിന് കള്ളവോട്ട് നടന്നതായി സുരേന്ദ്രന്‍: 298 പേര്‍ക്ക് സമന്‍സ്
X


കൊച്ചി: മഞ്ചേശ്വരം മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ആരോപണം. മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച മുസ്‌ലിം ലീഗിന്റെ പിബി അബ്ദുര്‍റസാഖിനെതിരെയാണ് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ പരാതി സമര്‍പ്പിച്ചത്. പരാതിയെത്തുടര്‍ന്ന് 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു പിബി അബ്ദുര്‍റസാഖ് വിജയിച്ചത്. വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നാണ് സുരേന്ദ്രന്റെ ആരോപണം.  298 പേര്‍ മരിച്ചവരോ ഗള്‍ഫില്‍ ജോലി ചെയ്യുന്നവരോ ആണെന്നും ഇവരാരും തെരഞ്ഞെടുപ്പ് ദിനം മഞ്ചേശ്വരത്ത് ഉണ്ടായിരുന്നില്ലെന്നും  സുരേന്ദ്രന്റെ പരാതിയില്‍ പറയുന്നു. തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നാവശ്യപ്പെട്ടാണ് സുരേന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം എട്ട്, ഒമ്പത് തിയതികളില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസില്‍ വിസ്താരം നടക്കും.

[related]
Next Story

RELATED STORIES

Share it