kasaragod local

മഞ്ചേശ്വരത്ത് മല്‍സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന്

കാസര്‍കോട്: മഞ്ചേശ്വരം മണ്ഡലത്തില്‍ മല്‍സരം യുഡിഎഫും ബിജെപിയും തമ്മിലാണെന്ന് മണ്ഡലം യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിക്ക് വിജയം സുനിശ്ചിതമാണെന്നും ഇത്തവണ ഭൂരിപക്ഷം വര്‍ധിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അക്കമിട്ട് നിരത്തിയാണ് യുഡിഎഫ് വോട്ടര്‍മാരെ സമീപിക്കുന്നത്. മഞ്ചേശ്വരം താലൂക്ക് രൂപീകരണം, മല്‍സ്യബന്ധന തുറമുഖം, എന്‍മകജെയിലെ ഡയറി ഫാം, വോര്‍ക്കാടിയിലെ കാര്‍ഷിക ഇന്‍സ്റ്റിറ്റിയൂട്ട്, മണ്ഡലത്തിലെ റോഡുകളുടെ നവീകരണങ്ങള്‍ തുടങ്ങി നിരവധി പദ്ധതികളാണ് നടപ്പിലാക്കിയിട്ടുള്ളത്. മലയോര ഹൈവേയില്‍ 80 ശതമാനത്തിലധികം നിര്‍മാണ പ്രവൃത്തി ഈ മണ്ഡലത്തില്‍ നടന്നിട്ടുണ്ട്. 44 ഗ്രാമീണ റോഡുകള്‍ പൊതുമരാമത്ത് ഏറ്റെടുത്തിട്ടുണ്ട്.
മഞ്ചേശ്വരം ചെക്ക് പോസ്റ്റിന്റെ വികസനത്തിന് ആവശ്യമായ നടപടികള്‍ നടന്നുവരികയാണ്. എസ്‌സി, എസ്ടി മേഖലയില്‍ കിദൂര്‍ കുണ്ടങ്കരടുക്ക കോളനിക്ക് ഒരു കോടി രൂപയിലേറെ അനുവദിച്ചു. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കുന്ന ബിജെപിയെ പരാജയപ്പെടുത്താന്‍ വോട്ടര്‍മാര്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍ മഞ്ചേശ്വരം യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ബി സുബ്ബയ്യ റൈ, എ ജി സി ബഷീര്‍, പി എ അഷറഫലി, ടി എ മൂസ, കേശവ പ്രസാദ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it