kasaragod local

മഞ്ചേശ്വരത്ത് പുതുതായി 33,000 വോട്ടര്‍മാര്‍: പ്രതീക്ഷയര്‍പ്പിച്ച് യുഡിഎഫ്

മഞ്ചേശ്വരം: മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ 33,000 ആളുകള്‍ക്ക് പുതുതായി സമ്മതിദാനാവകാശം. ഇതില്‍ 22,000ല്‍പരം വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാണെന്ന് സിറ്റിങ് എംഎല്‍എ പി ബി അബ്ദുര്‍റസാഖ് പറഞ്ഞു. മുസ്‌ലിം കേന്ദ്രങ്ങളില്‍ മുഴുവന്‍ വോട്ടുകളും ചേര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ അവസ്ഥയില്‍ 15,000ല്‍പരം വോട്ടുകളുടെ ഭൂരിപക്ഷം തനിക്കുണ്ടാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
75 ശതമാനം പോളിങ് നടന്നാല്‍ പ്രതീക്ഷിച്ച ഭൂരിപക്ഷം ലഭിക്കും. തന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി പ്രവര്‍ത്തകര്‍ കഠിനാധ്വാനത്തിലാണ്. യുഡഎഫ് സ്ഥാനാര്‍ഥിക്ക് 60,000 വോട്ടും ബിജെപിക്ക് 50,000 വോട്ടും എല്‍ഡിഎഫിന് 40,000 വോട്ടുകളും മറ്റുള്ളവര്‍ക്ക് 5,000 ഓളം വോട്ടുകളും ലഭിക്കുമെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. പുതുതായി വന്ന വോട്ടര്‍മാരില്‍ ഭൂരിഭാഗവും മുസ്‌ലിം ലീഗ് കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ട് തന്നെ വോട്ടുകള്‍ യുഡിഎഫിന് തന്നെയായിരിക്കുമെ ന്ന ും അദ്ദേഹം പറഞ്ഞു.
മണ്ഡലത്തില്‍ ഭരണവിരുദ്ധ വികാരമില്ല. എന്നാല്‍ പ്രതിപക്ഷവും ബിജെപിയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. എന്തുവന്നാലും താമര ഈ മണ്ഡലത്തില്‍ വിരിയില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മഞ്ചേശ്വരം, മീഞ്ച, പൈവളിഗെ, വോര്‍ക്കാടി, മംഗല്‍പാടി, കുമ്പള, പുത്തിഗെ, എണ്‍മകജെ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. മഞ്ചേശ്വരം താലൂക്ക് രൂപീകരിച്ചത് യുഡിഎഫ് സര്‍ക്കാറാണ്. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനും സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it