kasaragod local

മഞ്ചേശ്വരത്ത് ന്യൂനപക്ഷഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കും

കാസര്‍കോട്: ന്യൂനപക്ഷഭാഷാ പരിപാലനത്തിന് ജില്ലയില്‍ പരിശീലന കേന്ദ്രം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയായി. ഇതിനായി 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കും. ജില്ലയില്‍ കന്നഡ ഭാഷയ്ക്കായാണ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക കേന്ദ്രത്തിനോടനുബന്ധിച്ചായിരിക്കും പരിശീലന കേന്ദ്രം ആരംഭിക്കുക. സംസ്ഥാനത്ത് ആരംഭിക്കുന്ന രണ്ട് ന്യൂനപക്ഷഭാഷാ കേന്ദ്രങ്ങളില്‍ ഒന്നാണ് മഞ്ചേശ്വരത്ത് സ്ഥാപിക്കുക. തമിഴ് ഭാഷയ്ക്കായി ഇടുക്കിയിലെ മൂന്നാറിലാണ് മറ്റൊരു ന്യൂനപക്ഷ ഭാഷാ പരിശീലന കേന്ദ്രം തുടങ്ങുന്നത്. മഞ്ചേശ്വരത്ത് ആരംഭിക്കുന്ന ന്യൂനപക്ഷ ഭാഷാ പരിശീലന കേന്ദ്രത്തിന്റെ ഭാഗമായി എഡിഎം എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ചേംബറില്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ കര്‍ണാടക സമിതി പ്രസിഡന്റ് അഡ്വ. മുരളീധര ബള്ളക്കൂറായ, കന്നഡ സാഹിത്യ പരിഷത്ത് ഗഡിനാഡ ഘടക പ്രസിഡന്റ് എസ് വി ഭട്ട്, അസി. ജില്ലാ പ്ലാനിങ് ഓഫിസര്‍ പി ശാന്ത, കന്നഡ മാധ്യമ അധ്യാപക സംഘടനാ പ്രതിനിധി സത്യനാരായണ റാവു, ഉദ്യോഗസ്ഥ പ്രതിനിധികളായ ടി കെ അബ്ദുല്‍ സമദ്, വി എ ജൂഡി, എ ഷീജ സംബന്ധിച്ചു.
Next Story

RELATED STORIES

Share it