kasaragod local

മഞ്ചേശ്വരത്ത് ദേശീയ സാഹിത്യോല്‍സവം സംഘടിപ്പിക്കും : വീരപ്പമൊയ്‌ലി എംപി



മഞ്ചേശ്വരം: ഗിളിവിണ്ടുവില്‍ ദേശീയ സാഹിത്യോല്‍സവം സംഘടിപ്പിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും രാഷ്ട്രകവി മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് ചെയര്‍മാനുമായ എം വീരപ്പമൊയ്‌ലി എംപി പറഞ്ഞു. രാജ്യത്തെ വിവിധ ഭാഷകളിലുള്ള സാഹിത്യപ്രതിഭകളെ സാഹിത്യോല്‍സവത്തില്‍ പങ്കെടുപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരകത്തില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും ജില്ലാതല വായനാ പക്ഷാചരണ സമിതിയും വായനാ പക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ബഹുഭാഷാ കവിയരങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 23 ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന രാഷ്ട്രകവിയുടെ ജന്മഗൃഹത്തില്‍ ബഹുഭാഷാ കവി സമ്മേളനം സംഘടിപ്പിച്ചത് അര്‍ത്ഥപൂര്‍ണ്ണവും ശ്ലാഘനീയവുമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രഫ.എ ശ്രീനാഥ അധ്യക്ഷത വഹിച്ചു. കന്നട കവികളായ ഡോ.യു മഹേശ്വരി, ബാലകൃഷ്ണ ഹൊസങ്കടി, ഡോ.രാധാകൃഷ്ണ ബെല്ലവര്‍, വിജയലക്ഷ്മി ഷാന്‍ബോഗ്, വെങ്കട ഭട്ട് എടനീര്‍ എന്നിവരും മലയാളത്തില്‍ എം പി ജില്‍ ജില്‍, രാഘവന്‍ ബെള്ളിപ്പാടി, പ്രേമചന്ദ്രന്‍ ചോമ്പാല, തുളുവില്‍ മലര്‍ ജയറാം റായ്, രാധാകൃഷ്ണ ഉളിയത്തടുക്ക, കൊങ്കിണിയില്‍ സ്റ്റാന്‍ലി ലോഗോ കൊല്ലങ്കാന എന്നിവര്‍ സ്വന്തം കവിതകള്‍ അവതരിപ്പിച്ചു. മഞ്ചേശ്വരം ഡെപ്യൂട്ടി തഹസില്‍ദാര്‍ എ ദേവദാസ്, ഗോവിന്ദപൈ മെമ്മോറിയല്‍ ട്രസ്റ്റ് അംഗങ്ങളായ കെആര്‍ ജയാനന്ദ, ഡോ.വിവേക് റായ്, സുഭാഷ് ചന്ദ്ര കണ്വതീര്‍ത്ഥ, ബി വി കക്കില്ലായ, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ വി സുഗതന്‍, അസിസ്റ്റന്റ് എഡിറ്റര്‍ എം മധുസൂദനന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it