kasaragod local

മഞ്ചേശ്വരത്തെ ഫാഷിസ്റ്റ് രാഷ്ട്രീയത്തിന്റെ മോഹം തകര്‍ത്തു

കാസര്‍കോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലൂടെ കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാമെന്ന പതിറ്റാണ്ടുകളായുള്ള ബിജെപിയുടെ മോഹം തകര്‍ത്തത് ചെര്‍ക്കളത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ നയപരിപാടികളിലൂടെയാണ്. ഇടതു-വലതുമുന്നണികള്‍ക്കും ബിജെപിക്കും ഒരേപോലെ ആള്‍ബലമുള്ള മണ്ഡലത്തില്‍ സമുന്നതരായ ബിജെപി നേതാക്കളെയാണ് ചെര്‍ക്കളം പരാജയപ്പെടുത്തിയത്.
രാഷ്ട്രീയത്തിലുപരി ചെര്‍ക്കളത്തിനുള്ള വ്യക്തിബന്ധവും സാമൂദായിക സൗഹൃദവുമാണ് ഫാഷിസ്റ്റുകളുടെ മോഹത്തിന് വിലങ്ങുതടിയായത്. 1987 മുതല്‍ 2001 വരെ ചെര്‍ക്കളം ബിജെപിയെ കേരള നിയമസഭയിലേക്ക് എത്തിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 1987ല്‍ സിപിഐയിലെ ഡോ. എ സുബ്ബറാവുവിനെ തോല്‍പ്പിച്ച് ജയാരവം തുടങ്ങിയ ചെര്‍ക്കളത്തിന് മുന്നില്‍ ബിജെപിയുടെ സമുന്നതരായ നേതാക്കളാണ് പലപ്പോഴായി മുട്ടുമടക്കിയത്. എന്നാല്‍ 2006ല്‍ ചെര്‍ക്കളം മഞ്ചേശ്വരത്ത് തോറ്റെങ്കിലും അവിടെ താമര വിരിഞ്ഞില്ല. പകരം വന്നത് സിപിഎമ്മിലെ സി എച്ച് കുഞ്ഞമ്പുവായിരുന്നു. 2011ല്‍ മുസ്്‌ലിംലീഗിലെ പി ബി അബ്ദുര്‍റസാഖ് വിജയിച്ചു. 2016ലും അബ്ദുര്‍റസാഖാണ് മണ്ഡലം നിലനിര്‍ത്തിയത്.
Next Story

RELATED STORIES

Share it