kasaragod local

മഞ്ചേശ്വരത്തും കാസര്‍കോട്ടും എസ്ഡിപിഐ നിലപാട് നിര്‍ണായകമായി

കാസര്‍കോട്: ശക്തമായ വോരോട്ടമുള്ള മഞ്ചേശ്വരത്തും കാസര്‍കോടുംഎസ്ഡിപിഐ സ്വീകരിച്ച നിലപാട് നിര്‍ണായകമായി. ബിജെപി ജില്ലയില്‍ അക്കൗണ്ട് തുറക്കുന്നതിനെതിരെ ഈ രണ്ട് മണ്ഡലങ്ങളിലും എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
വിജയ സാധ്യതയുള്ള പി ബി അബ്ദുര്‍റസാഖിനും എന്‍ എ നെല്ലിക്കുന്നിനും അനുകൂലമായ നിലപാടാണ് എസ്ഡിപിഐ സ്വീകരിച്ചത്. വെല്‍ഫയര്‍ പാര്‍ട്ടിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നില്ല.
89 വോട്ടിനാണ് പി ബി അബ്ദുര്‍റസാഖ് മഞ്ചേശ്വരത്ത് വിജയിച്ചത്. ഇവിടെ എസ്ഡിപിഐ സ്ഥാനാര്‍ഥിയെ നിര്‍ത്തിയിരുന്നുവെങ്കില്‍ അബ്ദുര്‍റസാഖ് തോല്‍ക്കുമായിരുന്നു. ഈ രണ്ട് മണ്ഡലങ്ങളിലും സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഫാഷിസ്റ്റ് ശക്തികള്‍ അധികാരത്തില്‍ വരുന്നതിനെതിരെയുള്ള ശക്തമായ നിലപാടാണ് എസ്ഡിപിഐ സ്വീകരിച്ചത്.
Next Story

RELATED STORIES

Share it