Flash News

ക്രോസ് വോട്ടിങ്ങും കള്ളവോട്ടും വിജയം തടഞ്ഞു: കെ സുരേന്ദ്രന്‍

ക്രോസ് വോട്ടിങ്ങും കള്ളവോട്ടും വിജയം തടഞ്ഞു: കെ സുരേന്ദ്രന്‍
X


surendran

മഞ്ചേശ്വരം: മഞ്ചേശ്വരം മണ്ഡലത്തിലെ തന്റെ തോല്‍വിക്ക് കാരണം സിപിഎമ്മിന്റെ ക്രോസ് വോട്ടിങ്ങും കള്ളവോട്ടുമാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇതിനെതിരേ താന്‍ നിയമനടപടി സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു. ഭരണ വിരുദ്ധ വികാരം, ബിഡിജെഎസ് പോലെയുള്ള മുന്നണി ബന്ധം തുടങ്ങിയവ ജയിക്കാന്‍ അനുകൂല സാഹചര്യമായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 13,000 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 43,361 വോട്ടുകളാണ് ലഭിച്ചത്. ഇത്തവണ 56781 വോട്ടുകള്‍ ലഭിച്ചു. സിപിഎം വിദേശത്തുള്ളവരുടെ പേരിലും കള്ളവോട്ട് ചെയ്തു. അപരസ്ഥാനാര്‍ത്ഥിയും തനിക്ക് വിനയായി-സുരേന്ദ്രന്‍ പറഞ്ഞു.  467 വോട്ടാണ് സുരേന്ദ്രന്റെ അപരന്‍ നേടിയത്. 89 വോട്ടുകള്‍ക്കാണ് സുരേന്ദ്രന്‍ തോറ്റത്. റീകൗണ്ടിങിലും സുരേന്ദ്രന് രക്ഷയില്ലായിരുന്നു.

manjeswaram

manjeshwaram

[related]
Next Story

RELATED STORIES

Share it