Flash News

മഞ്ചേശ്വരം: സുരേന്ദ്രന്‍ പരേതനാക്കിയ വോട്ടര്‍ സമന്‍സ് ജീവനോടെ കൈപ്പറ്റി

മഞ്ചേശ്വരം: സുരേന്ദ്രന്‍ പരേതനാക്കിയ വോട്ടര്‍ സമന്‍സ് ജീവനോടെ കൈപ്പറ്റി
X


മഞ്ചേശ്വരം: മഞ്ചേശ്വരത്ത് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നുവെന്നു തെളിയിക്കുന്നതിനായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച മരിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാള്‍ ജീവനോടെ കോടതിയുടെ സമന്‍സ് കൈപ്പറ്റി. സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പട്ടികയിലുള്ള വോട്ടറാണ് കോടതി സമന്‍സ് കയ്യോടെ സ്വീകരിച്ചത്. കാസര്‍ഗോഡ് വോര്‍ക്കാടി പഞ്ചായത്തില്‍ ബാക്രബയയല്‍ സ്വദേശി അഹമ്മദ് കുഞ്ഞിയാണ് സമന്‍സ് സ്വീകരിച്ചത്. പരേതരുടെ പേരിലും പ്രവാസികളുടെ പേരിലും കള്ളവോട്ട് നടന്നെന്നായിരുന്നു സുരേന്ദ്രന്റെ ആരോപണം. ഇതിനു തെളിവായാണ് മരിച്ചവരുടെ പട്ടിക സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ജൂണ്‍ 15 നു കോടതിയില്‍ ഹാജരാകാനാണ് അഹമ്മദ് കുഞ്ഞിക്ക് നിര്‍ദേശം ലഭിച്ചിരിക്കുന്നത്. പട്ടികയില്‍ പേരു വന്നതുമുതലുള്ള എല്ലാ തെരഞ്ഞെടുപ്പിലും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇനി മരിക്കുന്നതുവരെ അത് നിര്‍വ്വഹിക്കുമെന്നും അഹമ്മദ് കുഞ്ഞി പറയുന്നു. അതേസമയം, സുരേന്ദ്രന്‍ വാദിച്ച പ്രവാസിയെന്ന പേരില്‍ സുരേന്ദ്രന്‍ റിപോര്‍ട്ട് ചെയ്ത അനസ് എന്നയാള്‍ ഇതുവരെ വിദേശ യാത്ര നടത്തിയിട്ടില്ലെന്നും റിപോര്‍ട്ടുകല്‍ പുറത്തുവരുന്നുണ്ട്. പാസ്‌പോര്‍ട്ട് രേഖകളും ഇത് വ്യക്തമാക്കുന്നുണ്ട്. ലീഗ് എംഎല്‍എയുടെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നാണ് സുരേന്ദ്രന്റെ ആവശ്യം.

[related]
Next Story

RELATED STORIES

Share it