kasaragod local

മഞ്ചേശ്വരം മേഖലയില്‍ മോഷണം വ്യാപകം; ജനങ്ങള്‍ക്ക് ഉറക്കമില്ല



കുഞ്ചത്തൂര്‍: മഞ്ചേശ്വരം, കുഞ്ചത്തൂര്‍ ഭാഗങ്ങളില്‍ മോഷണം വ്യാപകമാകുന്നു. കുപ്രസിദ്ധ മോഷണ സംഘം ഈ ഭാഗത്ത് തമ്പടിച്ച് കവര്‍ച്ച നടത്തുകയാണെന്ന് നാട്ടുകാര്‍പറഞ്ഞു. കഴിഞ്ഞ ഒരുമാസത്തിനുള്ളില്‍ ഈ ഭാഗത്ത് ആറോളംകവര്‍ച്ചകളാണ് നടന്നത്. എന്നാല്‍ ഒരു കേസിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. കുഞ്ചത്തൂരിലെ അഷ്‌റഫിന്റെ വീട്ടില്‍ നിന്ന് ഒരുമാസം മുമ്പ് 64 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. വീട്ടുകാര്‍ ഉറങ്ങിക്കിടക്കുന്നതിനിടയിലാണ് കവര്‍ച്ച നടന്നത്. ഇതിന് ശേഷം ചെറുതുംവലുതുമായ ആറോളം കവര്‍ച്ചകള്‍ വേറെയും നടന്നു. കഴിഞ്ഞ ദിവസം കുഞ്ചത്തൂര്‍ പാദയിലെ ജഗന്നാഥഷെട്ടിയുടെ വീടിന്റെ വാതില്‍ പൊളിച്ച് അകത്തുകയറി സ്വര്‍ണാഭരണങ്ങളും പണവും ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും കവര്‍ന്നിരുന്നു. ഹൈവേ പട്രോളിങ് പോലിസ് ഈ ഭാഗത്ത് രാത്രികാലങ്ങളില്‍ നിഷ്‌ക്രിയമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കേരള-കര്‍ണാടക അതിര്‍ത്തി പ്രദേശമായതിനാല്‍ മോഷണ സംഘം എളുപ്പത്തില്‍ കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയാണ് പതിവ്. അതിര്‍ത്തിയില്‍ പോലിസ് എയ്ഡ് പോസ്റ്റില്ലാത്തതിനാല്‍ സാമൂഹികവിരുദ്ധരും അഴിഞ്ഞാടുന്നുണ്ട്.
Next Story

RELATED STORIES

Share it