kasaragod local

മഞ്ചേശ്വരം മല്‍സ്യബന്ധന തുറമുഖം അടുത്ത വര്‍ഷം



കാസര്‍കോട്്: ജില്ലയില്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ്് വകുപ്പിന് കീഴില്‍ ഒരുവര്‍ഷത്തിനകം നിരവധി വികസന പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. നേരത്തേ അനുമതി ലഭിച്ച പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്.  മഞ്ചേശ്വരം മല്‍സ്യബന്ധന തുറമുഖത്തിന് 4888.00 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി ലഭിച്ചത്. ഹാര്‍ബറിന്റെ പ്രധാന ഘടകങ്ങളായ പുലിമുട്ടുകള്‍, വാര്‍ഫ്, ലേലപ്പുര, റിക്ലമേഷന്‍ കവേര്‍ഡ് ലോഡിങ് ഏരിയ, റിക്ലമേഷന്‍ ബണ്ട് തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരണ ഘട്ടത്തിലാണ്. റിക്ലമേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് ഇതിന്റെ മറ്റ് അനുബന്ധ കെട്ടിടങ്ങളുടെയും മറ്റും നിര്‍മാണം ആരംഭിക്കും. നിര്‍മാണപ്രവൃത്തികള്‍ 2018 നവംബറോടു കൂടി പൂര്‍ത്തികരിക്കുന്നതിനും തുടര്‍ന്ന് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നതായി ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.  ആര്‍കെവിവൈയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച കാസര്‍കോട് മല്‍സ്യബന്ധന തുറമുഖത്തിന്റെ ആദ്യഘട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഹാര്‍ബറിന്റെ ഭാഗമായ പുലിമുട്ടുകള്‍ക്ക് വടക്കുഭാഗത്ത് രൂപപ്പെട്ട സ്വാഭാവിക ചാനലുകള്‍ അടച്ചു കഴിഞ്ഞാല്‍ പദ്ധതി ഭാഗീകമായി കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും.  വടക്കു ഭാഗത്തുള്ള സ്വാഭാവിക ചാനല്‍ അടക്കുന്ന പ്രവൃത്തി പുരോഗമിച്ചുവരുന്നു. 2016-17 വര്‍ഷത്തില്‍ 15 റോഡുകള്‍ക്കായി 63478.00 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കുകയും പ്രവൃത്തികള്‍ അറേഞ്ച് ചെയ്തു വരികയുമാണ്. 2015-16 സാമ്പത്തിക വര്‍ഷം 1661.05 ലക്ഷം രൂപ ഭരണാനുമതി ലഭിച്ച 15 റോഡുകളില്‍ 14 റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുവാനും സാധിച്ചു. കാസര്‍കോട്് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച 14 റോഡ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 17 റോഡുകള്‍ക്കായി 1283.00 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. കാസര്‍കോട് വികസന പാക്കേജില്‍ 220.00 ലക്ഷം രൂപയ്ക്ക് അനുമതി ലഭിച്ച കാസര്‍കോട്് മുനിസിപ്പാലിറ്റിയിലെ കസബ പള്ളം പാലം നിര്‍മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. വ്യവസായിക വകുപ്പിന്റെ അധീനതയിലുള്ള കാസര്‍കോട് അനന്തപുരം ഡെവലപ്‌മെന്റ് ഏരിയയില്‍ രണ്ട് കോടി രൂപയ്ക്ക് ഇന്റണല്‍ റോഡ് പ്രവൃത്തി പൂര്‍ത്തീകരിച്ചു. കാസര്‍കോട് വികസന പാക്കേജ് 1670.00 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിക്കുകയും, ഇതിന്റെ ഇന്‍വസ്റ്റിഗേഷന്‍ പ്രവൃത്തി പുരോഗമിച്ചു വരികയുമാണ്. കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി 100 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ചു. തീരസംരക്ഷണത്തിനായി നീലേശ്വരം കോസ്റ്റല്‍ പോലിസ് സ്റ്റേഷനുവേണ്ട 50 ലക്ഷം രൂപയ്ക്ക് ഭരണാനുമതി ലഭിച്ച നീലേശ്വരം അഴിമുഖത്ത് സ്റ്റേഷന്‍ ജെട്ടിയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചു.വ്യവസായ വകുപ്പ് 270 ലക്ഷം രൂപയ്ക്ക് ഭരണാനുമതി നല്‍കിയ അനന്തപുരം ഡെവലപ്‌മെന്റ് പ്ലോട്ടില്‍ റോഡ് നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി ലഭിച്ച ചെറുവത്തൂര്‍ ഫിഷറി ഹാര്‍ബറില്‍ ട്രക്ക് ബേ (50 ലക്ഷം രൂപ) യുടെ നിര്‍മാണം പുരോഗമിച്ചു വരുന്നു കാപ്പിറ്റല്‍ റിപയര്‍ ആന്റ് മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തി ചെറുവത്തൂര്‍ ഫിഷറി ഹാര്‍ബര്‍ ഡ്രഡ്ജിങും ജിയോ ട്യൂബ് ഉപയോഗിച്ച് സംരക്ഷിക്കുന്നതിനുമായി 450 ലക്ഷം രൂപയുടെയും കാസര്‍കോട്് മല്‍സ്യബന്ധന തുറമുഖ ചാനല്‍ ഡ്രഡ്ജ് ചെയ്ത് ആഴം കൂട്ടുന്നതിന് 150 ലക്ഷം രൂപയുടെയും പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it