Flash News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : പാസ്‌പോര്‍ട്ടുമില്ല, പ്രവാസിയുമല്ല; ഏഴുപേര്‍ ഇന്ന് ഹാജരാവും



കാസര്‍കോട്്: മഞ്ചേശ്വരം മണ്ഡലത്തില്‍നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുല്‍റസാഖ് തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യംചെയ്ത് ബിജെപിയിലെ കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച കേസില്‍ വാദംതുടരുന്നു. പ്രവാസികളായ ഉപ്പള പച്ചമ്പളയിലെ ഏഴ് പേരുടെ കള്ളവോട്ടുകള്‍ ചെയ്തുവെന്ന് കാണിച്ച് സുരേന്ദ്രന്‍ നല്‍കിയ അന്യായത്തില്‍ സമന്‍സ് ലഭിച്ചവര്‍ ഇന്ന് ഹൈക്കോടതിയില്‍ നേരിട്ട് ഹാജരാവും. ഉപ്പള പച്ചമ്പളയിലെ അബൂബക്കറിന്റെ ഭാര്യ സാറാബി, ബി എച്ച് മുഹമ്മദ്, മുഹമ്മദിന്റെ ഭാര്യ നഫീസ, യൂസഫിന്റെ മകന്‍ അബ്ദുല്‍റസാഖ്, അബ്ദുല്‍ഖാദറിന്റെ മകന്‍ യൂസഫ്, ഇബ്രാഹിം യൂസഫിന്റെ മകന്‍ അബ്ദുല്ല, അബ്ദുല്ലയുടെ മകള്‍ ഫാത്തിമത്ത് ഷഹനാസ് എന്നിവരാണ് ഇന്ന് കോടതിയില്‍ ഹാജരാവുന്നത്. ഇന്നലെ വൈകീട്ട് ഇവര്‍ കാസര്‍കോട്ടുനിന്നും യാത്ര തിരിച്ചു. ഇതില്‍ സാറാബിക്ക് മാത്രമാണ് പാസ്‌പോര്‍ട്ടുള്ളത്. മറ്റുള്ളവര്‍ക്കൊന്നും പാസ്‌പോര്‍ട്ടില്ല. എന്നാല്‍, ഇവരാരും ഗള്‍ഫിലും പോയിട്ടില്ല. പ്രവാസികളാണെന്നും ഇവരുടെ വോട്ട് കള്ളവോട്ട് ചെയ്‌തെന്നും ആരോപിച്ചാണ് സുരേന്ദ്രന്‍ കേസ് ഫയല്‍ ചെയ്തത്. അതിനിടെ മരിച്ചവരെന്ന് ആരോപിച്ച് ഫയല്‍ ചെയ്ത കേസിലുള്ള ആളുകളും കോടതിയില്‍ ഹാജരായി തെളിവ് നല്‍കിയിരുന്നു.
Next Story

RELATED STORIES

Share it