Flash News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ്‌ : വോട്ടിങ് ദിവസം 20 പേര്‍ വിദേശത്തെന്ന് കേന്ദ്രസര്‍ക്കാര്‍



കൊച്ചി: മഞ്ചേശ്വരത്ത് വോട്ട് ചെയ്ത 20 പേര്‍ വോട്ടിങ് ദിവസം വിദേശത്തായിരുന്നെന്ന് കണ്ടെത്തിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. 26 പേരുടെ യാത്രാരേഖകള്‍ പരിശോധിച്ചപ്പോഴാണ് 20 പേരും ഈ ദിവസം വിദേശത്തായിരുന്നെന്ന് കണ്ടെത്തിയതെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ എ കെ ഭുയാന്‍ അസി. സോളിസിറ്റര്‍ ജനറല്‍ മുഖേന കോടതിയില്‍ സമര്‍പ്പിച്ച വിശദീകരണ പത്രികയില്‍ പറയുന്നു. മഞ്ചേശ്വരത്ത് പി ബി അബ്ദുല്‍റസാഖിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ സ്ഥാനാര്‍ഥിയും ബിജെപി നേതാവുമായ കെ സുരേന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് കള്ളവോട്ട് നടന്നുവെന്ന് സൂചന നല്‍കുന്ന വിശദീകരണം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. വിദേശത്തുള്ളവരുടെ പേരില്‍ കള്ളവോട്ടു ചെയ്‌തെന്ന ഹരജിക്കാരന്റെ ആരോപണത്തെ തുടര്‍ന്ന് 197 വോട്ടര്‍മാരുടെ യാത്രാരേഖകള്‍ പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി കേന്ദ്രത്തോട്് നിര്‍ദേശിച്ചിരുന്നു.
Next Story

RELATED STORIES

Share it