kasaragod local

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് ; 298 പേര്‍ക്ക് കോടതി നോട്ടീസ് നല്‍കി



മഞ്ചേശ്വരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വിജയിച്ച പി ബി അബ്ദുര്‍റസാഖിനെതിരെ ബിജെപിയിലെ കെ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കേസില്‍ മണ്ഡലത്തിലെ 298 പേര്‍ക്ക് സമന്‍സ് അയക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. കള്ളവോട്ടുചെയ്തുവെന്ന് ആരോപിക്കപ്പെട്ടവര്‍ക്കാണ് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചത്. ഇവരെ എട്ടിന് കോടതി വിസ്തരിക്കും. ലീഗ് സ്ഥാനാര്‍ഥി പി ബി അബ്ദുര്‍റസാഖ് 89 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചതിനെതിരെ നല്‍കിയ ഹരജിയില്‍ മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ വിദേശത്തുള്ള 298 പേരുടെ കള്ള വോട്ടുചെയ്തുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പ് ഫലം അസാധുവാക്കണമെന്നും ആവശ്യപ്പെട്ടാണ് പരാജയപ്പെട്ട സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ കേസ് ഫയല്‍ ചെയ്തത്. എട്ടിന് 298 പേരുടെ വിചാരണ ആരംഭിക്കും.
Next Story

RELATED STORIES

Share it