kasaragod local

മഞ്ചേശ്വരം താലൂക്കില്‍ റേഷന്‍ കാര്‍ഡ് വിതരണം നിര്‍ത്തിവച്ചു

മഞ്ചേശ്വരം: ചില സാങ്കേതിക കാരണങ്ങളാല്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങാന്‍  സാധിക്കാത്തതിനാല്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നു പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഈ മാസം നാലു മുതല്‍ 30 വരെയുള്ള തിയ്യതികളില്‍ ടോക്കന്‍ കൈപ്പറ്റിയ അപേക്ഷകര്‍ ഇനിയോരറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ റേഷന്‍ കാര്‍ഡിനായി താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പെടേണ്ടതുള്ളു എന്ന് മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
കാസര്‍കോട്: സാങ്കേതിക കാരണങ്ങളാല്‍ പുതിയ റേഷന്‍കാര്‍ഡ് വിതരണം ആരംഭിക്കാന്‍ സാധിക്കാത്തതിനാല്‍ കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നും പുതിയ റേഷന്‍കാര്‍ഡ് ലഭിക്കുന്നതിന് ഈ മാസം നാല്  മുതല്‍ 30 വരെയുള്ള തീയതികളില്‍ ടോക്കണ്‍ കൈപ്പറ്റിയവര്‍ക്കുള്ള കാര്‍ഡ് വിതരണം വൈകും. ഇനിയൊരു അറിയിപ്പ് ലഭിച്ചതിന് ശേഷം മാത്രമെ റേഷന്‍കാര്‍ഡിനായി കാസര്‍കോട് താലൂക്ക് സപ്ലൈ ഓഫിസുമായി ബന്ധപ്പട്ടാല്‍ മതിയെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it