kasaragod local

മഞ്ചേശ്വരം ജിപിഎം കോളജിന് നാക് അക്രഡിറ്റേഷന്‍



മഞ്ചേശ്വരം: മഞ്ചേശ്വരം ജിപിഎം കോളജിന് ബി ഗ്രേഡോടെ നാക് അക്രഡിറ്റേഷന്‍ ലഭിച്ചതായി അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 1980 ല്‍ മഞ്ചേശ്വരത്ത് ആരംഭിച്ച കോളജ് 1990-ല്‍ ഗോവിന്ദപൈ കുടുംബം വിട്ടുനല്‍കിയ ഭൂമിയില്‍ പണിത പുതിയ കെട്ടിടത്തിലേക്ക് മാറുകയും ബിഎ കന്നഡ, ബികോം, ബിടിടിഎം, ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് എന്നീ കോഴ്‌സുകള്‍ യഥാക്രമം ആരംഭിക്കുകയും ചെയ്തു. 2004, 2012 വര്‍ഷങ്ങളില്‍ യഥാക്രമം എംകോം, എംഎസ്‌സി എന്നീ പിജി കോഴ്‌സുകള്‍ ആരംഭിച്ചു. ഇന്ന് 429 വിദ്യാര്‍ഥികളും 30 അധ്യാപകരും 17 ഓഫിസ് ജീവനക്കാരും ഉണ്ട്. ഇതുവരെ നാക്ക് അംഗീകാരം കിട്ടാത്തതിനാല്‍ അര്‍ഹതയുള്ള ഫണ്ടുകള്‍ പോലും കോളജിന് ലഭ്യമാകാതിരുന്ന സാഹചര്യത്തില്‍ കോളജിന് അക്രഡിറ്റേഷന്‍ ലഭിച്ചത് കൂടുതല്‍ പ്രതീക്ഷക്ക് വകനല്‍കുന്നുണ്ട്. 33 ഏക്കര്‍ സ്ഥലം ഉണ്ടായിട്ടും 1990 മുതല്‍ ആരംഭിച്ച നാല് ഡിഗ്രി കോഴ്‌സുകളും രണ്ട് പിജി കോഴ്‌സുകളും അല്ലാതെ മറ്റൊരു കോഴ്‌സും ഇവിടെ അനുവദിച്ചിട്ടില്ല. ഇവിടെ കൂടുതല്‍ ഭാഷാ കോഴ്‌സുകള്‍ ആവശ്യമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി എന്നിവക്കും പരിഗണന നല്‍കണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു. ശാസ്ത്രവിഷയങ്ങളില്‍ ഭൂമിശാസ്ത്രം, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നിവയിലും മാനവിക വിഷയങ്ങളില്‍ ചരിത്രം, സാമ്പത്തികശാസ്ത്രം എന്നിവയിലും കോഴ്‌സുകള്‍ കോളജിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. യാത്രാദുരിതം കാരണം പല കുട്ടികളും പഠിപ്പ് നിര്‍ത്തുകയോ വലിയ വാടക നല്‍കി കോളജിനു സമീപം താമസിക്കുകയോ ആണ് ചെയ്യുന്നത്. ഇതിന് പരിഹാരമായി ആ ള്‍കുട്ടികളുടെ ഹോസ്റ്റല്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് മൂലം തുറന്നുകൊടുക്കാന്‍ സാധിച്ചിട്ടില്ല. ആണ്‍കുട്ടികള്‍ക്കും പെ ണ്‍കുട്ടികള്‍ക്കും ഹോസ്റ്റല്‍ നിര്‍മിക്കാന്‍ അക്രഡിറ്റേഷനിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലാപരിപാടികള്‍ അവതരിപ്പിക്കുവാന്‍ ഓപ്പണ്‍ എയര്‍ തിയേറ്റര്‍, ഹെറിറ്റേജ് മ്യൂസിയം, താരതമ്യഭാഷാപഠന കേന്ദ്രം, മിനി തിയേറ്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം എന്നിവയും കോളജിന് ആവശ്യമുണ്ട്. പുതിയ പദ്ധതിയില്‍ ഇതൊക്കെ യഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണെന്ന് പ്രിന്‍സിപ്പല്‍ മാത്യു ജോര്‍ജ്, ഡോ. ഡി ദിലീപ്, പ്രഫ. വി ഗണേശന്‍, ഡോ. പി എം സലീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Next Story

RELATED STORIES

Share it