Flash News

മഞ്ചേരി മെഡിക്കല്‍ കോളജ് : രണ്ട് അധ്യാപകരെ നിയമിച്ചു

മഞ്ചേരി മെഡിക്കല്‍ കോളജ് : രണ്ട് അധ്യാപകരെ നിയമിച്ചു
X



[caption id="attachment_222278" align="alignnone" width="560"] കലക്ടര്‍ അമിത് മീണ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥി പ്രതിനിധികളുമായി സംസാരിക്കുന്നു[/caption]

മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളും നടത്തുന്ന നിരാഹാരസമരത്തെത്തുടര്‍ന്ന് രണ്ട് അധ്യാപകരെ നിയമിച്ചു.ഒരു സീനിയര്‍ റെസിഡന്റ്്, ഒരു അസിസ്റ്റന്റ് പ്രഫസര്‍ എന്നിവരെയാണ് ഡിഎംഇ നിയമിച്ചതായി ഉത്തരവിറക്കിയത്. രണ്ട് ജൂനിയര്‍ റസിഡന്റുമാരെ കൂടി നിയമിച്ചുവെന്ന് വാക്കാല്‍ പറഞ്ഞുവെന്നും എന്നാല്‍ ഓര്‍ഡര്‍ കിട്ടിയിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വ്യക്തമായ ഓര്‍ഡര്‍ ലഭിക്കാത്തിടത്തോളം സമരത്തില്‍ നിന്നും പിന്‍മാറില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
ഇതിനിടെ നിരാഹാരം കിടന്നിരുന്ന സുനീറയെ ആരോഗ്യ സ്ഥിതി മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. പകരം അശ്വതി നിരാഹാരം ആരംഭിച്ചിട്ടുണ്ട്. പുറമെ വിനായക്, അല്‍ഷാന, ആരിഫ ലുലു, ശരത് കെ ശശി, പി സമീര്‍, കെ ആര്‍ ഉത്തര, സരിത തുടങ്ങിയവരാണ് നിരാഹാരമിരിക്കുന്നവര്‍. അതേസമയം നാലാം ദിവസത്തിലേക്ക് കടക്കുന്ന സമരക്കാരുടെ ആവശ്യങ്ങള്‍ ചര്‍ച്ച നടത്താന്‍ രാത്രി വൈകി ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ടെലിഫോണ്‍ വഴി ബന്ധപ്പെട്ടു.  മൂന്ന് അധ്യാപകരെ കോഴിക്കോട് നിന്നും ചാര്‍ജ്ജെടുക്കുമെന്നാണ് മന്ത്രി പ്രിന്‍സിപ്പല്‍ ചാര്‍ജ്ജ് സിറിയക് ജോബിന്റെ ഫോണ്‍ വഴി വിദ്യാര്‍ത്ഥികളോട് അറിയിച്ചത്.  ചാര്‍ജ്ജെടുത്ത ശേഷമേ അധ്യാപകരുടെ എണ്ണം വ്യക്തമാവുകയുളളു.  ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് കൃത്യമാണെങ്കില്‍ സര്‍ജ്ജറിയില്‍ നിലവിലെ മൂന്നു പേരടക്കം ആറ് പേരാവും. എന്നാലും ബാക്കി 14 പേരുടെ കാര്യത്തില്‍ എന്തു തീരുമാനമെടുക്കുമെന്നറിയിപ്പ് ലഭിക്കാത്ത പക്ഷം സമരത്തില്‍ നിന്നും പിന്‍മാറാന്‍ വിദ്യാര്‍ത്ഥികള്‍ തയ്യാറാവില്ല. ഒഴിവുള്ള 20 അധ്യാപകരില്‍ 12 പേരെയെങ്കിലും നിയമിക്കുന്ന പക്ഷം സമരം അവസാനിപ്പിക്കാനാവും വിദ്യാര്‍ത്ഥികള്‍ തീരുമാനിക്കുക.  തീരുമാനം അനൂകൂലമായാല്‍ തന്നെയും ഇന്ന്  ഉച്ചയോടെയാവും സമരം അവസാനിപ്പിക്കുയെന്നാണ് വിവരം.

[caption id="attachment_222277" align="alignnone" width="560"] ആരോഗ്യനില മോശമായ സുനീറയെ പോലീസും ആശുപത്രി സൂപ്രണ്ടും ചേര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റുന്നു[/caption]

അതിനിടെ പ്രശ്‌നം പരിഹരിക്കാനായി കലക്ടര്‍ നടത്തിയ ഇടപെടലും വിജയം കണ്ടില്ല. വിദ്യാര്‍ത്ഥി പ്രതിനിധികള്‍, സൂപ്രണ്ട്, പ്രിന്‍സിപ്പല്‍,വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികള്‍ ഉള്‍പെടുന്ന യോഗമാണ് കളക്ടര്‍ വിളിച്ചത്. സര്‍ക്കാറുമായി ബന്ധപ്പെട്ട് അധ്യാപകരെ നിയമിക്കുമെന്ന  കലക്ടര്‍ ഉറപ്പു നല്‍കി. എന്നാല്‍ ആരുടേയും ഉറപ്പല്ല മറിച്ച് ആരോഗ്യവകുപ്പിന്റെ ഇടപെടലാണ് ആവശ്യമെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒപ്പം ഉത്തരവും ഇറക്കണം സമരക്കാര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it