മഞ്ചേരി മെഡിക്കല്‍ കോളജ്: സ്‌റ്റോര്‍ കോംപ്ലക്‌സിന് 2.5 കോടി

തിരുവനന്തപുരം: മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ സ്‌റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നതിനായി 2.5 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി കെ കെ ശൈലജ.
മഞ്ചേരി മെഡിക്കല്‍ കോളജിലെ ദീര്‍ഘകാല ആവശ്യമാണ് ഇതിലൂടെ സാക്ഷാല്‍ക്കരിക്കുന്നതെന്നു മന്ത്രി പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിക്കാവശ്യമായ മരുന്നുകള്‍, ഫഌയിഡുകള്‍, കെമിക്കലുകള്‍, ഓപറേഷന്‍ തിേയറ്ററിനാവശ്യമായ സാമഗ്രികള്‍, ശുചീകരണ സാധനങ്ങള്‍, മറ്റ് ആശുപത്രി ഉപകരണങ്ങള്‍ തുടങ്ങിയവ പ്രത്യേകമായി സൂക്ഷിക്കാനായാണ് സ്‌റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്.
ഒരുവര്‍ഷത്തേക്ക് ആവശ്യമായിവരുന്ന ആശുപത്രി സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലപരിമിതി കാരണവും എംസിഐ നിര്‍ദേശപ്രകാരവുമാണ് പുതിയ സ്‌റ്റോര്‍ കോംപ്ലക്‌സ് സ്ഥാപിക്കുന്നത്. 7,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ മുന്നു നിലകളിലായാണ് സ്‌റ്റോര്‍ കോംപ്ലക്‌സ് നിര്‍മിക്കുന്നത്. പിഡബ്ല്യുഡിക്കാണ് നിര്‍മാണച്ചുമതലയെന്നും മന്ത്രി പറഞ്ഞു.
Next Story

RELATED STORIES

Share it