malappuram local

മഞ്ചേരി മെഡിക്കല്‍ കോളജില്‍ ആദ്യ എംബിബിഎസ് ബാച്ചിന് മികച്ച വിജയം

മഞ്ചേരി: മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അന്തിമ പ്രവര്‍ത്തനാംഗീകാരത്തിനായി കാത്തിരിക്കുന്ന മഞ്ചേരി മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥികള്‍ക്ക് മിന്നുന്ന വിജയം. അഞ്ചാം വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ എംബിബിഎസ് ബാച്ചില്‍ 85 പേര്‍ വിജയിച്ചു.
87 വിദ്യാര്‍ഥികളാണ് മഞ്ചേരിയില്‍ പരീക്ഷ എഴുതിയിരുന്നത്. സംസ്ഥാനത്തു തന്നെ വിജയ ശതമാനത്തില്‍ മുന്നിലാണ് മഞ്ചേരി. 97.7 ആണ് വിജയ ശതമാനം. തിരുവനന്തപുരം മെഡിക്കല്‍ കോളജാണ് രണ്ടാമത്. പരിമിതമായ സൗകര്യങ്ങള്‍ക്കിടയില്‍ മികച്ച നേട്ടമാണ് ആദ്യ സംഘം കൈവരിച്ചിരിക്കുന്നത്.
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളജില്‍ പരിശോധന പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു. ഇവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അവസാന ഘട്ട അംഗീകാരം എംസിഐ മഞ്ചേരി മെഡിക്കല്‍ കോളജിനു നല്‍കുക. അംഗീകാരം ലഭിച്ചാല്‍ മാത്രമെ ഇപ്പോള്‍ വിജയിച്ചവര്‍ക്ക് ഹൗസ് സര്‍ജന്‍സി ചെയ്യാനാവൂ. നിലവിലെ സാഹചര്യത്തില്‍ കാര്യമായ അപാകതകളില്ലാത്തതിനാല്‍ അംഗീകാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മെഡിക്കല്‍ കോളജ് അധികൃതര്‍.
Next Story

RELATED STORIES

Share it