malappuram local

മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ഹാളും കമ്മ്യൂണിറ്റി ഹാളും ലേലത്തിന്



മഞ്ചേരി: മുനിസിപ്പല്‍ ടൗണ്‍ഹാള്‍ വീണ്ടും ലേലത്തിന്. ഈ മാസം ഒമ്പതി നാണ് ലേലം നടക്കുന്നത്. ഒരു വര്‍ഷത്തേക്കുള്ള നടത്തിപ്പിനാണ് ലേലത്തിന് വയ്ക്കുന്നത്. കഴിഞ്ഞ നാലു വര്‍ഷമായി സ്വകാര്യ വ്യക്തി നടത്തിക്കൊണ്ടിരിക്കുകയാണ് ടൗണ്‍ഹാള്‍. വീണ്ടും ഇദ്ദേഹത്തിനു തന്നെ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും കൗണ്‍സിലില്‍ അഭിപ്രായ വ്യത്യാസം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. ടൗണ്‍ഹാളില്‍ ടൈല്‍സും ഇന്‍സിനനേറ്ററും വ്യക്തി തന്നെ സ്ഥാപിച്ചതിനാലാണ് നിലവിലുള്ളയാള്‍ക്കു തന്നെ നല്‍കാന്‍ തീരുമാനിച്ചിരുന്നത്. അതേസമയം, ടൗണ്‍ഹാള്‍ ലേലത്തിന് നല്‍കുന്നതുമൂലം സാധാരണക്കാര്‍ ഏറെ പ്രയാസപ്പെടും. സ്വകാര്യ വ്യക്തികള്‍ ഏറ്റെടുക്കുന്നതോടെ ഉയര്‍ന്ന വാടക ഈടാക്കുന്നതാണ് തിരിച്ചടിയാവുക. ലേലം ചെയ്യുന്നതോടെ നഗരസഭയുടെ ബാധ്യത ഒഴിവാക്കുകയാണ് ലക്ഷ്യം. കല്യാണങ്ങളും മറ്റും നടന്നാല്‍ ശേഷം വരുന്ന വൃത്തിയാക്കലും മറ്റുമാണ് കൗണ്‍സിലിനെ അലട്ടുന്നത്. ഇതുമൂലം വന്‍ ചെലവ് വരുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം, ഇത്തവണ ലേലത്തിന് വേണ്ടത്ര തുക ലഭിച്ചില്ലെങ്കില്‍ ഹാള്‍ മാത്രം വാടക.്ക്ക് നല്‍കുന്ന കാര്യം ആലോചിക്കുമെന്നാണ് ചില ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്. പയ്യനാട് കമ്മ്യൂണിറ്റി ഹാളും അന്നുതന്നെ ലേലം ചെയ്യുന്നുണ്ട്. ലേലത്തിനെടുത്തവര്‍ മുഴുവന്‍ തുകയും അടയ്ക്കാത്തതിനാല്‍ ഹാള്‍ പൂട്ടിക്കിടക്കുകയാണ്. ശേഷം മറ്റൊരാള്‍ ഏറ്റെടുക്കാന്‍ തയ്യാറായെങ്കിലും തുക കുറഞ്ഞതിനാല്‍ നല്‍കിയിരുന്നില്ല. നഗരസഭാ പരിധിയില്‍ പരസ്യ ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിനുള്ള ലേലവും 9ന് നടക്കും. കഴിഞ്ഞ വര്‍ഷം 4 ലക്ഷത്തോളം രൂപയ്ക്കാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it