malappuram local

മഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് 23 പേര്‍ക്ക് പരിക്ക്

മഞ്ചേരി: കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് പിറകില്‍ ചരക്ക് ലോറി ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണംവിട്ട രണ്ടു വാഹനങ്ങളും സമീപത്തെ കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ 23 പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച പുലര്‍ച്ചെ നാലോടെ ജസീലാ ജങ്ഷനിലായിരുന്നു അപകടം. തിരുവനന്തപുരത്തു നിന്നു താമരശ്ശേരിയിലേക്കുപോവുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസ്സിനെ പാണ്ടിക്കാട് നിന്നു കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന അമിത വേഗതയിലെത്തിയ ലോറി ഇടിക്കുകയായിരുന്നു.
ബസ് ജങ്ഷനിലുള്ള എക്‌െെസഡ് ബാറ്ററി ഷോറൂമിലേക്കും ലോറി തൊട്ടടുത്ത മീന്‍, ചിക്കന്‍ കടകളിലേക്കും പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ ട്രാഫിക് സിഗ്‌നല്‍ ലൈറ്റും കടയുടെ ഷട്ടറുകളും തകര്‍ന്നു. അപകടം നടന്ന ഉടനെ ലോറി ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു.
അപകടത്തില്‍ പരക്കേറ്റവര്‍: കെഎസ്ആര്‍ടിസി ഡ്രൈവര്‍ താമരശ്ശേരി നെല്ലിപ്പൊയില്‍ സി എം മത്തായി(52), കണ്ടക്ടര്‍ കോഴിക്കോട് കെ സി അന്‍ഷീര്‍(31), അരീക്കോട് കണ്ണംകുളങ്ങര ഷിബില്‍(20), വയനാട് അമല്‍(18), അക്ബര്‍(38), വയനാട് അംജത് റോഷന്‍(20), ജിജോ വെറ്റിലപ്പാറ(26), ജോസഫ്(48), ബിന്ദു വില്‍സണ്‍(38), അരീക്കോട് ശാലു(24), അനീര്‍(30), അഗസ്റ്റിന്‍ ജോസ്(20), നാരായണി(72), വെറ്റിലപ്പാറ ജിനു(20), ചിക്കാര്‍(29), ആമയൂര്‍ മൊയ്തീന്‍(40), തിരുവനന്തപുരം അനില്‍(35), കോട്ടയം കണ്ണന്‍(32), മജീദ്(23), ജോര്‍ജ്ജ്(23), അനീഷ്(25), വിനോദ്(27), ആസിം(30), സാവിത്രി(55), കുറുമ്പശ്ശേരി അനീഷ്(33), ഷൈനി(35) തുടങ്ങിയ ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സ തേടി.
ആരുടെയും പരിക്ക് ഗുരുതരമല്ല. ലോറി ഡ്രൈവര്‍ക്കെതിരേ പോലിസ് കേസെടുത്തു. വെളിച്ചക്കുറവുള്ള ഈ ജങ്ഷനില്‍ ഇന്നലെ സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. കാരക്കുന്നിലും മേലാക്കത്തും ഇരുമ്പുഴിയിലും ഇന്നലെ അപകടങ്ങള്‍ നടന്നു. ഇതിലും അമിത വേഗത തന്നെയായിരുന്നു വിനയായത്. ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ ദിവസം പാണ്ടിക്കാട് ജങ്ഷനില്‍ അമിത വേഗതയിലെത്തിയ ലോറി കെഎസ്ആര്‍ടിസി ബസ്സിനിടിച്ച് രണ്ടു പേര്‍ മരണപ്പെട്ടിരുന്നു.
Next Story

RELATED STORIES

Share it