malappuram local

മഞ്ചേരിയിലെ മാലിന്യനീക്കത്തിന് ഏഴുലക്ഷം മാറ്റിവയ്ക്കും

മഞ്ചേരി: രാജീവ് യൂത്ത് ഫൗണ്ടേഷനുമായി ചേര്‍ന്ന് മഞ്ചേരി നഗരസഭ ആവിഷ്‌കരിച്ച ഖരമാലിന്യ സംസ്‌കരണ പദ്ധതി നടപ്പാക്കുന്നതിന് ഏഴു ലക്ഷം രൂപ നഗരസഭ നീക്കിവച്ചു. മാലിന്യ മുക്ത നഗരം ലക്ഷ്യമിട്ട് മഞ്ചേരി നഗരസഭ വിഭാവനം ചെയ്ത ഹരിത നഗരം പദ്ധതിയുടെ ഭാഗമായാണ് ഖര മാലിന്യ സംസ്‌കരണത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. ശുചിത്വമിഷന്‍ അംഗീകാരമുള്ള രാജീവ് യൂത്ത് ഫൗണ്ടേഷനുമായി ചേര്‍ന്നു നടത്തുന്ന പദ്ധതിക്ക് ഫണ്ടനുവദിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭയില്‍ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി നടപ്പാക്കാനും ധാരണയായി. ഇതിന് 31ന് മുന്‍പ്്് പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കും. യോഗത്തില്‍ നഗരസഭാധ്യക്ഷ വി എം സുബൈദ അധ്യക്ഷയായിരുന്നു. ഉപാധ്യക്ഷന്‍ വി പി ഫിറോസ്്, വല്ലാഞ്ചിറ മുഹമ്മദാലി, കെ ഫിറോസ്ബാബു, യാഷിക്, പവിത്രന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it