Flash News

മഞ്ചു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ദീപ നിശാന്ത്

മഞ്ചു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ദീപ നിശാന്ത്
X
deepa-nishanth

കമലിന്റെ പുതിയ ചിത്രത്തില്‍ വിദ്യാ ബാലന് പകരം ആമിയായെത്തുന്നതില്‍ സംഘപരിവാര്‍ അനുകലികള്‍ ഉയര്‍ത്തിയ പ്രതിഷേധങ്ങള്‍ക്കെതിരേ മഞ്ചു വാര്യര്‍ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എനിക്ക് രാഷ്ട്രീയമില്ല, ആമിയെ ഒരു സിനിമയായും എന്റേത് അതിലെ ഒരു കഥാപാത്രമായും മാത്രം കാണുകയെന്നായിരുന്നു മഞ്ചുവിന്റെ മറുപടി.
ഒരു സിനിമയ്ക്ക് പുറകില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പല രാഷ്ട്രീയ നിലപാടുകളുമുണ്ടാകാം. അതെല്ലാം മാറ്റിവച്ചാണ് അവര്‍ ഒരു സിനിമയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നത്. 'ആമി' എന്ന സിനിമയിലും അതുതന്നെയാണ് സംഭവിക്കുക. ഇല്ലാത്ത അര്‍ഥങ്ങള്‍ മെനയുന്നവര്‍ക്ക് മറ്റു ഉദ്ദേശം കാണുമെന്നും അത് എല്ലാവരും തിരിച്ചറിയണമെന്നും മഞ്ചു മറുപടിയില്‍ പറഞ്ഞിരുന്നു.
തനിക്ക് രാഷ്ട്രീയമില്ല എന്ന മഞ്ചു വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേയാണ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്നാണ് അവരുടെ പ്രതികരണം. മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടലുകളും ഒരു രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. അതിനാല്‍ രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ എന്നിങ്ങനെയായിരുന്നു ദീപ നിശാന്തിന്റെ മറുപടി.
Next Story

RELATED STORIES

Share it