kozhikode local

മജ്‌ലിസ് ഫെസ്റ്റ്: ഓമശ്ശേരി, ശിവപുരം, മുണ്ടുമുഴി ചേന്ദമംഗല്ലൂര്‍- ജേതാക്കള്‍



കുന്ദമംഗലം: കോഴിക്കോട്്, വയനാട് ജില്ലകളിലെ മജ്‌ലിസ് മദ്രസാ വിദ്യാര്‍ഥികളുടെ കലാമേളയില്‍ കിഡ്‌സ് വിങാഗത്തില്‍ 37 പോയന്റുമായി അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യ ഓമശ്ശേരിയും, സബ്ജൂനിയര്‍, 55 പോയന്റുമായി അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യ ശിവപുരവും, ജൂനിയര്‍ വിഭാഗത്തില്‍ 72 പോയന്റുകളോടെ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ആന്റ് സയന്‍സ് ചേന്ദദമംഗല്ലൂരും സീനിയര്‍ 73 പോയന്റുമായി അല്‍മദ്‌റസത്തുല്‍ ഇസ് ലാമിയ്യ മുണ്ടുമുഴിയും ഓവറോള്‍ ജേതാക്കളായി. യഥാക്രമം ചെറിയകുമ്പളം എസന്‍കമല്‍ കാവില്‍ നടുവണ്ണൂര്‍, വടകര പേരാമ്പ്ര മദ്‌റസകള്‍ക്കാണ് രണ്ടാം സ്ഥാനം. പിടിഎ റഹിം എംഎല്‍എ ഉദ്ഘാടനം ചെയ്തു. പവി പി ബഷീര്‍ അധ്യക്ഷത വഹിച്ചു. ഇസ്‌ലാമിക നവോഥാന രംഗത്ത് പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന ഭൂപതി എന്‍ അബൂബക്കര്‍ ഹാജിയെ ഉപഹാരം നല്‍കി ആദരിച്ചു. മദ്രസാ വിദ്യഭ്യാസ ബോര്‍ഡ് മെംബര്‍ റുക്‌സാന, അസ്സൈനാര്‍ മാസ്റ്റര്‍, യൂസുഫ് മാസ്റ്റര്‍ സംസാരിച്ചു. കലാമേളയില്‍ കിഡ്‌സ് വിഭാഗം ആണ്‍കുട്ടികളില്‍ കൊടിയത്തൂര്‍ മദ്‌റസയിലെ മുഹമ്മദ് ഇഷാനും, പെണ്‍കുട്ടികളില്‍ കൊടുവള്ളി മദ്‌റസയിലെ നൈനു നിഷാനിനും, സബ്ജൂനിയര്‍ ചേന്ദമംഗല്ലൂര്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആനിലെ നബീല്‍ അഹമ്മദും, എലന്‍ കമല്‍ നടുവണ്ണൂരിലെ നിദ മറിയമും, ജൂനയര്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ചേന്ദമംഗല്ലൂരിലെ മുഹമ്മദ് ഷാഫിയും, മുണ്ടുമുഴി മദ്‌റസയിലെ ഷിഫയും, സീനിയര്‍ സുല്‍ത്താന്‍ മദ്‌റസയിലെ മുഹമ്മദ് സിയാനും, പാറക്കടവ് മദ്‌റസയിലെ ഫര്‍ഹാന നൂറിനും വ്യക്തിഗത ചാംപ്യന്മാരായി. സമാപന സംഷനില്‍ കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശമീന വെള്ളക്കാട് സമ്മാനദാനം നിര്‍വഹിച്ചു. ശിഹാബ് പൂക്കോട്ടൂര്‍ ഉദ്ഘാടനം ചെയ്തു. എം സിബ്ഹത്തുല്ല അധ്യക്ഷത വഹിച്ചു. റഹ് മത്തുന്നിസ, എം വി ബൈജു, കെ പി വസന്തരാജ്, സുശീല്‍ ഹസ്സന്‍, ഇ പി ലിയാഖത്ത് അലി, എം ഷരീഫുദ്ദീന്‍, ഗഫൂര്‍ മാസ്റ്റര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it