kasaragod local

മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്ക്; പണയംവച്ച സ്വര്‍ണാഭരണങ്ങള്‍ കാണാതായ സംഭവം: ബാങ്ക് മാനേജരെ സസ്‌പെന്‍ഡ് ചെയ്തു

ഉപ്പള: മജ്ബയല്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഉപ്പള വിടി റോഡ് ശാഖയില്‍ സ്വര്‍ണാഭരണം പണയംവച്ച് 22.50 ലക്ഷം രൂപ തട്ടിയെടുക്കുകയും പിന്നീട് ബാങ്കില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കാണാതാവുകയും ചെയ്ത സംഭവത്തില്‍ ബാങ്ക് മാനേജര്‍ രാംദാസിനെ ബാങ്ക് ഭരണസമിതിയോഗം അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.
ഇന്നലെ രാവിലെ പ്രസിഡന്റ് സഞ്ജീവഷെട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചതെന്ന് ബാങ്ക് സെക്രട്ടറി രാമകൃഷ്ണഷെട്ടിഗാര്‍ തേജസിനോട്പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ചിലാണ് ഉപ്പള ബ്രാഞ്ചില്‍ പണയംവച്ച് 22.50 ലക്ഷംരൂപ വായ്പ എടുത്തത്. എന്നാല്‍ മുട്ടത്തൊടി ബാങ്കില്‍ മുക്കുപണ്ട തട്ടിപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ മുഴുവന്‍ സഹകരണ ബാങ്കിലും അര്‍ബന്‍ സൊസൈറ്റികളിലും സഹകരണ സംഘം പരിശോധന നടത്തുന്നതിനിടയിലാണ് പണയംവച്ച സ്വര്‍ണാഭരണം മജ്ബയല്‍ ബാങ്കിന്റെ ഉപ്പള ശാഖയില്‍ നിന്നും കാണാതായ വിവരം അറിയുന്നത്.സംഭവം പോലിസില്‍ റിപോര്‍ട്ട് ചെയ്യുമെന്ന് ബാങ്ക് സെക്രട്ടറി അറിയിച്ചു.
Next Story

RELATED STORIES

Share it