kozhikode local

മജീദും സുഹ്‌റയും കഥപറഞ്ഞു.. നെക്യാപൊട്ടന്‍ ഒന്നാമനായി

കോഴിക്കോട്: കുട്ടികഥകള്‍ കുട്ടികഥയല്ലെന്ന് യുപിവിഭാഗം മലയാള നാടകമല്‍സരം ഓര്‍മപ്പെടുത്തി. വിഷയങ്ങളില്‍ വൈവിധ്യവും കാണികളുടെ പ്രശംസയും പിടിച്ച്ുപറ്റി പങ്കെടുത്ത ഓരോ കുട്ടിസംഘങ്ങളും. വേലികളില്ലാത്ത ഭൂമിയും ശാപ്പാട് രാമനും ബാല്യകാലസഖിയും ഗുരുവും ശിഷ്യരും മാലിന്യവും കുട്ടികാഴ്ചകളും തുടങ്ങി സദസ്സിന് മുമ്പില്‍ അവതരിപ്പിക്കപ്പെട്ട ഓരോ വിഷയവും ഉന്നയിച്ചത് ഇന്നത്തെ സാമൂഹിക വ്യവസ്ഥയിലെ പ്രധാന പ്രശ്‌നങ്ങള്‍. ചര്‍ച്ചചെയ്യപ്പെടേണ്ടത്. സീരിയലുകളിലെ കഥാപാത്രങ്ങളെ പരാമര്‍ശിച്ചും സിനിമാഗാനങ്ങള്‍ ഉള്‍പ്പെടുത്തിയും നാടകമല്‍സരങ്ങള്‍ കൗതുകമായി. റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്താന്‍ നടന്നിട്ട് കുട്ടികളെ പഠിപ്പിക്കാന്‍ സമയം കിട്ടുന്നില്ലെന്ന് വ്യസനിക്കുന്ന അധ്യാപകനിലൂടെ സാമൂഹിക പ്രശ്‌നങ്ങളെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു.
ഗുരുവിനെ അവഹേളിക്കുകയും പിന്നീട് ആ ഗുരുവിന്റെ മുമ്പില്‍ തെറ്റുകള്‍ ഏറ്റുപറഞ്ഞ് മാപ്പ് അപേക്ഷിക്കുന്ന വിദ്യാര്‍ഥിയും ഗുരു-ശിഷ്യബന്ധത്തിന്റെ വേറിട്ട ഏടായി. എങ്ങനെ പഠിക്കാം എങ്ങനെ പഠിപ്പിക്കാം തുടങ്ങി കുട്ടികളുടെ കുസൃതിയും കളിയും പാട്ടുകളുമായി ഓരോ നാടകങ്ങളും വ്യത്യസ്തമായി.
ഒഴിഞ്ഞ സ്ഥലങ്ങളിലെല്ലാം മാലിന്യം തള്ളുന്ന മലയാളിസമൂഹത്തെ നിശിതമായി വിമര്‍ശിച്ച് കുട്ടികളിലൂടെ പൂക്കളും എങ്ങും സുഗന്ധവും നിറഞ്ഞു നില്‍ക്കുന്ന പുതിയ ലോകത്തെ സദസ്സിന് മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്തു. മഴയും നെക്യാപൊട്ടനും തമ്മിലുള്ള സൗഹൃദത്തെ സദസ്സിനുമുമ്പില്‍ അവതരിപ്പിച്ച് കുട്ടികളുടെ ലോകം എത്രമനോഹമാണെന്ന് മുതിര്‍ന്നവര്‍ക്ക് കാണിച്ചുകൊടുക്കാനും യുപി നാടക മല്‍സരം സാധിച്ചു.
Next Story

RELATED STORIES

Share it