മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ : സുപ്രിംകോടതി വിധി ചരിത്രപ്രധാനം-കെയുഡബ്ല്യുജെ
BY fousiya sidheek20 Jun 2017 4:17 AM GMT
fousiya sidheek20 Jun 2017 4:17 AM GMT
തിരുവനന്തപുരം: മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ കരാര്‍ ജീവനക്കാര്‍ക്കും നടപ്പാക്കണമെന്ന സുപ്രിംകോടതി വിധി ചരിത്രപ്രധാനവും ഏറ്റവും സ്വാഗതാര്ഹവുവുമാണെന്ന് കേരള പത്രപ്രവര്‍ത്തക യൂനിയന്‍. സ്ഥിരം ജീവനക്കാര്‍ക്കു നല്കുന്ന ആനുകൂല്യങ്ങള്‍ കരാര്‍ ജീവനക്കാര്‍ക്കും നല്‍കണമെന്ന് നേരത്തേ തന്നെ സുപ്രിംകോടതി ഉത്തരവുണ്ട്. വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ ഇനിയും നടപ്പാക്കാത്ത സ്ഥാപനങ്ങള്‍ ഉടനെ നടപ്പാക്കണമെന്നും വിധിച്ചിട്ടുണ്ട്. ഇപ്പോഴത്തെ വിധി മാധ്യമരംഗത്തെ കരാര്‍ വല്‍ക്കരണത്തിന് ശക്തമായ താക്കീതാണ്. ജീവനക്കാരെ വേജ്ബോര്‍ഡിനു പുറത്താക്കാന്‍ കരാര്‍ നിയമനം കൊണ്ടുവന്ന ഇന്ത്യയിലെ കോര്‍പറേറ്റ്, മാധ്യമ മാനേജ്മെന്റുകള്‍ക്കുള്ള വലിയ തിരിച്ചടിയാണ് സുപ്രിംകോടതി വിധിയെന്നും പ്രസിഡന്റ് പി എ അബ്ദുല്‍ ഗഫൂറും ജനറല്‍ സെക്രട്ടറി സി നാരായണനും പ്രസ്താവനയില്‍ പറഞ്ഞു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT