malappuram local

മങ്ങാട്ടുമുറി എഎംഎല്‍പി സര്‍ക്കാര്‍ ഏറ്റെടുത്തതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കൊണ്ടോട്ടി: ഒളവട്ടൂര്‍ മങ്ങാട്ടുമുറി എഎംഎല്‍പി സ്‌കൂള്‍ ഇന്ന് സര്‍ക്കാര്‍ സ്‌കൂളായി വിദ്യാഭ്യാസ മന്ത്രി പി രവീന്ദ്രനാഥ് ഔദ്യോഗികമായി പ്രഖ്യാപിക്കും. അടച്ചുപൂട്ടിയ സ്‌കൂള്‍ സര്‍ക്കാര്‍ വിണ്ടെടുത്തതിന്റെ ആഹ്ലാദത്തില്‍ പങ്കുചേരാന്‍ ഇന്ന് വൈകീട്ട് നാലോടെയാണ് മന്ത്രി സി രവീന്ദ്രനാഥ് എത്തുക. മന്ത്രിയെ സ്വീകരിക്കാന്‍ വിദ്യാര്‍ഥികളും നാട്ടുകാരും ഒരുങ്ങി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രിയെ സ്‌കൂളിലേയ്ക്ക് ആനയിക്കുക. ചടങ്ങില്‍ മന്ത്രി സര്‍ക്കാര്‍ സ്‌കൂളായി മങ്ങാട്ടുമുറി എഎംഎല്‍പിയെ പ്രഖ്യാപിക്കും. ടി വി ഇബ്രാഹീം എംഎല്‍എ അധ്യക്ഷത വഹിക്കും. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സ്‌കൂളിന് അനുവദിച്ച 50,000 രൂപയുടെ പുസ്തകങ്ങളും അലമാരയും ലൈബറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പ്രമോദ് ദാസ് പ്രധാനാധ്യാപകന്‍ പി കെ രമേശന് കൈമാറും. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനീറ അബ്ദുള്‍ വഹാബ്, വാര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ പ്രമുഖര്‍ സംബന്ധിക്കും. കുട്ടികളുടെ കലാപരിപാടികളും ഇശല്‍വിരുന്നും നടക്കും.
രണ്ടുവര്‍ഷമായി അടച്ചുപൂട്ടിയ മങ്ങാട്ടുമുറി സ്‌കൂളിന്റെ സ്ഥലവും കെട്ടിടവും സര്‍ക്കാര്‍ ഏറ്റെടുത്തതോടെ സ്‌കൂളിന് പുതിയ മുഖമൊരുക്കി പഞ്ചായത്തും നാട്ടുകാരും പ്രവേശനോല്‍സവം ജനകീയമാക്കിയിരുന്നു. ലാഭകരമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജര്‍ ഹൈക്കോടതിയില്‍ നല്‍കിയ പരാതിയിലാണ് 2016 ജൂണ്‍ 6ന് സ്‌കൂള്‍ അടച്ചുപൂട്ടിയത്. സ്‌കൂളിന്റെ മേല്‍ക്കൂര മാറ്റി മോടിപിടിപ്പിക്കുന്നതിനായി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു.
Next Story

RELATED STORIES

Share it