malappuram local

മങ്കുണ്ട് കള്ളുഷാപ്പിനെതിരേ ഉദരംപൊയിലില്‍ ജനജാഗ്രതാ സദസ്സ്‌



കാളികാവ്: മങ്കുണ്ട് കള്ളുഷാപ്പിനെതിരേ ഉദരംപൊയിലില്‍ ജനജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു. മദ്്‌റസ ഹാളില്‍ നടന്ന പരിപാടി ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മാ മാത്യൂ ഉദ്ഘാടനം ചെയ്തു. മദ്യ വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി ഇയ്യച്ചേരി കുഞ്ഞികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി.  ദേശീയപാതയോരങ്ങളില്‍ നിന്നു 500 മീറ്റര്‍ അകലങ്ങളിലേക്ക് മദ്യഷാപ്പുകള്‍ മാറ്റണമെന്ന് സുപ്രിം കോടതി വിധിപ്രകാരം നിലമ്പൂര്‍ പെരുമ്പിലാവ് ദേശീയ പാതയില്‍ മങ്കുണ്ടില്‍ സ്ഥിതി ചെയ്യുന്ന കള്ളുഷാപ്പ് പ്രവര്‍ത്തനം നിര്‍ത്തിവച്ചിട്ടുണ്ട്. എന്നാല്‍, നിയമ ലംഘനം നടത്തി ആ കള്ളുഷാപ്പ് പരിസരത്തുതന്നെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. കാളികാവ് പാലിയേറ്റീവ് കേന്ദ്രം ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ ഉള്ളവര്‍ക്ക് കള്ളുഷാപ്പ്് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഇതിനെതിരില്‍ ഉദരംപൊയിലിലെ പൊതു കൂട്ടായ്മയായ സാംസ്‌കാരികവേദി യോഗം ചേരുകയും ബന്ധപ്പെട്ടവര്‍ക്ക്് നിവേദനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സ്ഥാപനം പുനസ്ഥാപിക്കാനുള്ള അണിയറ ശ്രമങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് സാംസ്‌കാരിക വേദി പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. ഇതിനെതിരേ പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുന്നതിന്റെ ആദ്യപടിയാണ് ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്. ചടങ്ങില്‍ ഇ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് മെംബര്‍മാരായ എം എ ഹമീദ്, വാളാഞ്ചിറ ബഷീര്‍, സി എച്ച് സുഹ്‌റ സംസാരിച്ചു.
Next Story

RELATED STORIES

Share it