malappuram local

മങ്കട കരിമലയില്‍ ഭൂമി വിണ്ടുകീറുന്നു; ജനം പരിഭ്രാന്തിയില്‍

മങ്കട: കരിമലയില്‍ ഭൂമി വിണ്ടുകീറുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നു. വലമ്പൂര്‍ വില്ലേജിലെ കുന്നിന്‍പ്രദേശമായ കരിമല ചക്കിങ്ങതൊടി അനീസ്, ബഷീര്‍ എന്നിവരുടെ ഭൂമിയിലാണ് വിള്ളല്‍ കാണപ്പെട്ടത്. ചില സ്ഥലങ്ങളില്‍ വിള്ളലിന് ഒരടി വീതിയുണ്ട്. മൂന്നു ഭാഗങ്ങളിലായി 50 ഓളം മീറ്റര്‍ വിണ്ടുകീറി.
കഴിഞ്ഞ സപ്തംബറിലും ഇവിടെ വിള്ളല്‍ രൂപപ്പെട്ടിരുന്നു. അന്ന് വിള്ളലുണ്ടായതിനെ തുടര്‍ന്ന് വിറകുപുര പൊളിച്ചുമാറ്റി. ജിയോളജി ഉേദ്യാഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും സ്ഥലം പരിശോധിച്ച് ഭീഷണിയില്ലെന്ന് അറിയിച്ചു.
വിള്ളലുണ്ടായ സ്ഥലത്തെ മണ്ണുനീക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് 200 ഓളം ലോഡ് മണ്ണ് നീക്കം ചെയ്തിരുന്നു. കഴിഞ്ഞ തവണയുണ്ടായ സ്ഥലങ്ങളിലും മറ്റ് ഭാഗങ്ങളിലുമായി ചെറിയ തോതില്‍ വിള്ളല്‍ ഒരാഴ്ച മുമ്പാണ് കണ്ടത്. വിള്ളല്‍ കൂടിവരുന്നതായി വ്യാഴാഴ്ച ശ്രദ്ധയില്‍പെടുകയായിരുന്നു. വിവരം അറിഞ്ഞതിനെ തുടര്‍ന്ന് വലമ്പൂര്‍ വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു സര്‍ക്കാറിന് റിപോര്‍ട്ട് നല്‍കി. ബന്ധുക്കളായ ചക്കിങ്ങതൊടി അനീസ്, ബഷീര്‍, ഹനീഫ, അസിസ് എന്നിവരുടെ വീടുകളാണ് ഇവിടെയുള്ളത്.
Next Story

RELATED STORIES

Share it