malappuram local

മഖാം തകര്‍ത്ത സംഭവം; കോ-ഓഡിനേഷന്‍ കമ്മിറ്റി മാര്‍ച്ച് നടത്തി



എടക്കര: നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം തകര്‍ത്ത പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഴിക്കടവ് പൊലിസ് സ്‌റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. രാവിലെ പത്തരയോടെ വഴിക്കടവ് ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് പഞ്ചായത്ത് ജംഗ്ഷനില്‍ പൊലിസ് തടഞ്ഞു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് മാര്‍ച്ചില്‍ അണിനിരന്നത്. മഖാം പൂര്‍വ സ്ഥിതിയില്‍ പുന:സ്ഥാപിക്കുക, ആറിനും, 29നും ആക്രമണം നടത്തിയ യഥാര്‍ഥ പ്രതികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരിക,   2009ലെ ആക്രമണ കേസില്‍ പിടിക്കപ്പെട്ടവര്‍ക്ക് മതിയായ ശിക്ഷ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. ഈ സമരം സൂചന മാത്രമാണെന്നും യഥാര്‍ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ അനാസ്ഥയുണ്ടായാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് സമസ്ത നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് നടന്ന പൊതുസമ്മേളനം എസ്‌വൈഎസ് മണ്ഡലം പ്രസിഡന്റ് എ കെ അബ്ദുല്‍ അസീസ് മുസ്‌ലിയാര്‍ മൂത്തേടം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ സലീം എടക്കര അധ്യക്ഷനായി. അബ്ദുറഹിമാന്‍ ദാരിമി, കെ കെ അമാനുല്ല ദാരിമി, എ ടി അന്‍വര്‍ ഫൈസി സംസാരിച്ചു. അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ മണിമൂളി, സി കെ ഹനീഫ ദാരിമി, എ പി യാക്കൂബ് ഫൈസി, പി കെ സഹദ് ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വഴിക്കടവ് എസ്‌ഐക്ക് നിവേദനം നല്‍കി.
Next Story

RELATED STORIES

Share it