മക്ക മസ്ജിദ് സ്‌ഫോടനം: നാള്‍വഴികള്‍

2007 മേയ് 18: ഹൈദരാബാദിലെ ചരിത്രപ്രസിദ്ധമായ മക്ക മസ്ജിദില്‍ ജുമുഅ നമസ്‌കാരത്തിനിടെ സ്‌ഫോടനം. ശക്തിയേറിയ ഐഇഡി സ്‌ഫോടക വസ്തു ഉപയോഗിച്ചു നടത്തിയ പൊട്ടിത്തെറിയില്‍ 9 പേര്‍ കൊല്ലപ്പെട്ടു. 58 പേര്‍ക്ക് പരിക്ക്. സ്‌ഫോടനത്തെ തുടര്‍ന്ന് ഹൈദരാബാദ് ഓള്‍ഡ് സിറ്റിയില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്നുണ്ടായ പോലിസ് വെടിവയ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു.
2007 ജൂണ്‍ 9: കേസ് സിബിഐ ഏറ്റെടുത്തു.
ഡിസംബര്‍ 29 2007: കേസിലെ മുഖ്യപ്രതിയും അര്‍എസ്എസ് നേതാവുമായ സുനില്‍ ജോഷിക്ക് നേരെ വധശ്രമം. മധ്യപ്രദേശിലെ ധേവാസില്‍ വച്ച് അജ്ഞാതര്‍ വെടിവയ്ച്ചു കൊലപ്പെടുത്തി.
2010 ജൂണ്‍: സ്‌ഫോടനത്തിന് പിന്നില്‍ ഹിന്ദുത്വ സംഘടനയായ അഭിനവ് ഭാരതെന്ന് സിബിഐ കണ്ടെത്തല്‍
2010 നവംബര്‍ 19: മക്കാ മസ്ജിദ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് സ്വാമി അസീമാനന്ദയെ സിബിഐ അറസ്റ്റ്  ചെയ്തു. ഇതേവര്‍ഷം തന്നെ കേസുമായി ബന്ധപ്പെട്ട് മുതിര്‍ന്ന ആര്‍എസ്എസ് നേതാവായ ഇന്ദ്രേഷ് കുമാറിനെ സിബിഐ ചോദ്യം ചെയ്തു.
2010 ഡിസംബര്‍: ദേവേന്ദ്ര ഗുപ്ത, ലോകേഷ് ശര്‍മ എന്നിവര്‍ ഉള്‍പ്പെടെ നാലുപേരെ പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
2011 ഏപ്രില്‍ 7: കേസ് എന്‍ഐഎ ഏറ്റെടുക്കുന്നു.
2017 മാര്‍ച്ച് 23:  അസീമാനന്ദയ്ക്ക് ഹൈദരാബാദ് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ താനും അഭിനവ് ഭാരത് പ്രവര്‍ത്തകരും ഗൂഢാചോചന നടത്തിയെന്ന സത്യവാങ്മൂലം നല്‍കിയ ശേഷമായിരുന്നു ജാമ്യം. ഇതേമാസം 8 ന് അജ്മീര്‍ സ്‌ഫോടനക്കേസില്‍ അസീമാനന്ദയെ കുറ്റവിമുക്തമാക്കി.
2018 ഫെബ്രുവരി 14: വിചാരണ നടക്കുമ്പോള്‍ കേണല്‍ ശ്രീകാന്ത് പുരോഹിത് അടക്കമുള്ള 64 പേര്‍ കൂറൂമാറി. തന്റെ മൊഴി സിബിഐയോ എന്‍ഐഎയോ റിക്കാര്‍ഡ് ചെയ്തിട്ടില്ലെന്ന് പുരോഹിത് അവകാശപ്പെട്ടു. സ്വാമി അസീമാനന്ദ, സുനില്‍ ജോഷി, ദേവേന്ദ്ര ഗുപ്ത എന്നിവരടക്കമുള്ള കുറ്റാരോപിതരെ  തിരിച്ചറിയാനുള്ള സാക്ഷിയായാണ് പുരോഹിത്തിനെ എന്‍ഐഎ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
2018 ഏപ്രില്‍ 16: തെളിവുകളുടെ അഭാവത്തില്‍ കേസിലെ മുഴുവന്‍ പ്രതികളെയും എന്‍ഐഎ  കോടതി കുറ്റവിമുക്തരാക്കി.
Next Story

RELATED STORIES

Share it