മക്ക മസ്ജിദ് വിധി: പുറത്ത് വന്നത് കോണ്‍ഗ്രസ്സിന്റെ ഹിന്ദുവിരുദ്ധ രാഷ്ട്രീയമെന്ന് ബിജെപി

ന്യൂഡല്‍ഹി: മക്ക മസ്ജിദ് സ്‌ഫോടന കേസിന്റെ വിധിയിലുടെ വെളിപ്പെട്ടത് കോണ്‍ഗ്രസ്സിന്റെ ഹിന്ദുവിരുദ്ധ പ്രീണന രാഷ്ട്രീയമാണെന്ന് ബിജെപി. കോ ണ്‍ഗ്രസ്സ് കാലങ്ങളായി ഹിന്ദുക്കളെ വോട്ടുകള്‍ക്ക് വേണ്ടി അപകീര്‍ത്തി പ്പെടുത്തുകയാണെന്നും ബിജെപിയുടെ വക്താവ് സമിത് പാത്ര ആരോപിച്ചു.
കാവി ഭീകരത, ഹിന്ദു ഭീകരത എന്നീ പ്രയോഗങ്ങള്‍ക്ക് കോണ്‍ഗ്രസ്സ് പ്രസിണ്ടന്റ് രാഹുല്‍ ഗാന്ധിയും മുന്‍ഗാമിയായ സോണിയാഗാന്ധിയും മാപ്പ് പറയണമെന്നും സമിത് പാത്ര ആവശ്യപ്പെട്ടു.   സ്‌ഫോടനത്തിനുശേഷമുള്ള ഏഴ് വര്‍ഷകാലം കോണ്‍ഗ്രസ് അധികാരത്തില്‍ ഉണ്ടായിരുന്നുവെന്നും ആ കാലയളവില്‍ എന്തുചെയ്തുവെന്നും സമിത് പാത്ര ചോദിച്ചു.
എന്നാല്‍, 2014 ജുണിന് ശേഷം സ്‌ഫോടന കേസിലെ എല്ലാ സാക്ഷികളും കൂറുമാറിയതെന്നും, എന്‍ഐഎ കേസ് അന്വേഷിച്ചില്ല, അന്വേഷിക്കാന്‍ രാഷ്ട്രീയക്കാര്‍ അനുവദിച്ചില്ലെന്നും മജ്‌ലിസ് ഇ ഇത്തിഹാദുല്‍ മസ്‌ലിമീന്‍(എംഐഎം )പാര്‍ട്ടി നേതാവും എംപിയുമായ ഒവൈസി ആരോപിച്ചു.
കേസില്‍ നീതി നടപ്പായില്ലെന്നും, ഇത്തരം പക്ഷപാതപരമായ നടപടികള്‍ തുടര്‍ന്നാല്‍, രാജ്യത്തെ നീതിന്യായ സംവിധാനത്തിന്റെ  നേരെ ചോദ്യങ്ങള്‍ ഉയരുമെന്നും ഒവൈസി തന്റെ ബ്ലോഗില്‍ പറഞ്ഞു. അതേസമയം, വിധിയോടനുബന്ധിച്ച് ഹൈദരാബാദില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it